ജിദ്ദ – ഡ്രൈവിംഗ് പരിശീലിക്കുന്നതിനിടെ യുവതി ബ്രേയ്ക്കിനു പകരം ആക്‌സിലറേറ്ററില്‍ കാര്‍ അമര്‍ത്തിച്ചവിട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ അപകടത്തില്‍ പെട്ടു. താന്‍ ബ്രെയ്ക്ക് ചവിട്ടാനാണ് യുവതിയോട് ആവശ്യപ്പെട്ടെന്നും എന്നാല്‍ അവര്‍ ബ്രെയ്ക്കിനു പകരം ആക്‌സിലറേറ്ററില്‍ ആഞ്ഞുചവിട്ടുകയായിരുന്നെന്നും പരിശീലക പറഞ്ഞു.
നിയന്ത്രണംവിട്ട കാര്‍ കുറ്റിക്കാടുകള്‍ നിറഞ്ഞ കുന്നിന്‍ ചെരിവിലേക്ക് പാഞ്ഞുകയറി കുടുങ്ങുകയായിരുന്നു. ഡ്രൈവറും പരിശീലകയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
