ജിദ്ദ – അതിവേഗതയുള്ള ഫൈബര്‍ ഒപ്റ്റിക് ഇന്റര്‍നെറ്റ് കണക്ഷന്‍ പ്രത്യേക ഓഫറില്‍ നല്‍കുന്ന പാക്കേജ് എസ്.ടി.സി പുറത്തിറക്കി. ബൈത്തീ ബേസിക് എന്ന് പേരിട്ട പാക്കേജില്‍ സെക്കന്റില്‍ 300 എം.ബി വരെ ഡൗണ്‍ലോഡ് സ്പീഡും 100 എം.ബി വരെ അപ്‌ലോഡ് സ്പീഡും ലഭിക്കും.
പാക്കേജില്‍ വരിചേരുന്ന ഉപയോക്താക്കള്‍ക്ക് മൊബൈല്‍ ഫോണുകള്‍ക്കുള്ള എസ്.ടി.സി ടി.വി ആപ്പും ഉപയോഗിക്കാന്‍ കഴിയും. ഈ പാക്കേജില്‍ ഓഫര്‍ കാലത്ത് പ്രതിമാസം മൂല്യവര്‍ധിത നികുതി ഉള്‍പ്പെടെ 172.5 റിയാലാണ് നിരക്ക്. ഇരുപത്തിനാലു മാസമാണ് ഓഫര്‍ കാലാവധി. ഇതിനു ശേഷം യഥാര്‍ഥ നിരക്ക് ആയ 287.5 റിയാല്‍ നിരക്ക് നല്‍കേണ്ടിവരും.
ഓഫര്‍ ലഭിക്കാന്‍ കമ്പനിയുമായി 12 മാസത്തെ കരാര്‍ ഒപ്പുവെക്കണം. മോഡം അടക്കം ഇന്‍സ്റ്റലേഷന്‍ സൗജന്യമാണ്. അപേക്ഷ സമര്‍പ്പിക്കുന്നവരുടെ തിരിച്ചറിയല്‍ കാര്‍ഡ് നമ്പറില്‍ നിലവില്‍ ഫൈബര്‍ കണക്ഷന്‍ ഉണ്ടാകാന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ട്. ഓഫറിലുള്ള ഫൈബര്‍ ഒപ്റ്റിക് ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കാന്‍ 0559082973 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് എസ്.ടി.സി അറിയിച്ചു.