മക്ക: വിശുദ്ധ റമദാനില്‍ ഹറമില്‍ ഭിന്നശേഷിയുള്ളവര്‍ക്കും പ്രായമായവര്‍ക്കും പ്രത്യേക നമസ്‌കാര സ്ഥലങ്ങള്‍ സജ്ജീകരിച്ചു. ഇവിടെ സംസം വെള്ളവും മുസ്ഹഫുകളും ഒരുക്കിയിട്ടുണ്ട്. ഒന്നാം നിലയിലെ ഗെയ്റ്റ് നമ്പർ 91നു എതിര്‍വശത്തും, അല്‍ശുബൈക്ക പാലത്തില്‍ ഗെയ്റ്റ് നമ്പർ 68നു എതിര്‍വശത്തും തെക്കുഭാഗത്തെ മുറ്റത്ത് അജ്‌യാദ് പാലത്തിനു സമീപവും പടിഞ്ഞാറു മുറ്റത്ത് അല്‍ശുബൈക്കയിലും കിഴക്കു ഭാഗത്തെ മുറ്റത്തും ഭിന്നശേഷിക്കാരായ പുരുഷന്മാര്‍ക്ക് പ്രത്യേക നമസ്‌കാര സ്ഥലങ്ങള്‍ നീക്കിവെച്ചിട്ടുണ്ട്. ഗെയ്റ്റ് നമ്പർ 123നു സമീപം രണ്ടു നമസ്‌കാര സ്ഥലങ്ങളും ഇങ്ങിനെ നീക്കിവെച്ചിട്ടുണ്ട്.
താഴെ നിലയിൽ ഗെയ്റ്റ് നമ്പർ 88നും, 65നും സമീപത്തും, മതാഫ് കാണുന്ന നിലക്കുള്ള 15-ാം നമ്പര്‍ നമസ്‌കാര സ്ഥലവും തെക്കുഭാഗത്തെ മുറ്റത്ത് അജ് യാദ് പാലത്തിനു സമീപവും പടിഞ്ഞാറു ഭാഗത്തെ മുറ്റത്ത് അല്‍ശുബൈക്കയിലും കിഴക്കു ഭാഗത്തെ മുറ്റത്തും ഭിന്നശേഷിക്കാരായ വനിതകള്‍ക്ക് പ്രത്യേക നമസ്‌കാര സ്ഥലങ്ങള്‍ നീക്കിവെച്ചിട്ടുണ്ട്.
ഈ പ്രത്യേക ഇടങ്ങളിൽ വീല്‍ചെയറുകളുടെ ഉപയോഗം സുഗമമാക്കാന്‍ റാമ്പുകള്‍ ഒരുക്കുകയും വഴി അടയാളങ്ങൾ സ്ഥാപിക്കുകയും വ്യക്തമായ നിര്‍ദേശങ്ങളും അടയാളങ്ങളുമുള്ള പാതകള്‍ ഒരുക്കുകയും ചെയ്തിട്ടുണ്ട്. ഭിന്നശേഷിക്കാർക്കും പ്രായമായവര്‍ക്കും സേവനങ്ങള്‍ നല്‍കുന്ന സ്ഥലങ്ങള്‍ വ്യക്തമാക്കുന്ന പോസ്റ്ററുകളും സ്ഥാപിച്ചിട്ടുണ്ട്. ഇവരുടെ സൗജന്യ ഉപയോഗത്തിന് വീല്‍ചെയറുകളും ഇലക്ട്രിക് വീല്‍ചെയറുകളും ഹറംകാര്യ വകുപ്പ് ഒരിക്കിയിട്ടുമുണ്ട്.