ജിദ്ദ – ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര എയർപോർട്ട് വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ച നാലു പേരെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. ജിദ്ദ വിമാനത്താവളം വഴി ഇറക്കുമതി ചെയ്ത ഡൈനിംഗ് ടേബിളുകളിൽ അധിവിദഗ്ധമായി ഒളിപ്പിച്ച് 1,87,000 ലഹരി ഗുളികകളാണ് കടത്താൻ ശ്രമിച്ചത്.
സുരക്ഷാ സാങ്കേതികവിദ്യകളും പോലീസ് നായ്ക്കളെയും ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. മയക്കുമരുന്ന് ശേഖരം പിടികൂടിയ ശേഷം, ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്സ് കൺട്രോളുമായി ഏകോപനം നടത്തിയാണ് നാലു പേരെ അറസ്റ്റ് ചെയ്തതെന്ന് സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി വക്താവ് ഹമൂദ് അൽഹർബി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



