മക്ക – തീര്‍ഥാടകര്‍ക്ക് കൂടുതല്‍ എളുപ്പവും ആശ്വാസവും നല്‍കാനുള്ള സൗദി അറേബ്യയുടെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി വിശുദ്ധ ഹറമില്‍ സ്മാര്‍ട്ട് എന്‍ജിനീയറിംഗ് സെന്റര്‍ ഫോര്‍ കമാന്‍ഡ് ആന്റ് കണ്ട്രോളിന്റെ ആദ്യ ഘട്ടം ഉദ്ഘാടനം ചെയ്തതായി ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ അറിയിച്ചു. യോഗ്യരായ സൗദി ജീവനക്കാര്‍ സേവമനുഷ്ഠിക്കുന്ന പുതിയ സെന്റര്‍ ഏറ്റവും പുതിയ എന്‍ജിനീയറിംഗ്, വിശകലന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഹറമില്‍ പ്രവര്‍ത്തന കാര്യക്ഷമതയും ആള്‍ക്കൂട്ട മാനേജ്മെന്റും മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. സൗദി ഭരണാധികാരികളുടെ അഭിലാഷങ്ങള്‍ നിറവേറ്റാനും ഹജ്, ഉംറ തീര്‍ഥാടകര്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കാനും മന്ത്രാലയം നടപ്പാക്കാന്‍ ശ്രമിക്കുന്ന വികസനങ്ങളുടെയും മെച്ചപ്പെടുത്തലുകളുടെയും ഭാഗമാണ് പുതിയ കേന്ദ്രമെന്ന് ഹജ്, ഉംറ മന്ത്രി പറഞ്ഞു.
ക്യാപ്.
വിശുദ്ധ ഹറമില്‍ ആരംഭിച്ച സ്മാര്‍ട്ട് എന്‍ജിനീയറിംഗ് സെന്റര്‍ ഫോര്‍ കമാന്‍ഡ് ആന്റ് കണ്ട്രോള്.