Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Sunday, June 29
    Breaking:
    • ജയഭാരതി @ 71, യൗവന സ്വപ്‌നങ്ങള്‍ക്ക് നിറക്കൂട്ട് 
    • ഡോ. ഹാരിസ് കേരളത്തിന്റെ കഫീല്‍ ഖാനെന്ന് പി.കെ ഫിറോസ്
    • ഡോക്ടറെ വീഡിയോ കോളിൽ നിന്ന് മാറാൻ അനുവദിക്കാതെ എട്ടു നാൾ; ‍ഡിജിറ്റൽ അറസ്റ്റ് ചെയ്ത് കവർന്നത് മൂന്നു കോടി
    • സര്‍ജിക്കല്‍ ഉപകരണങ്ങളില്ല, മരുന്നുകളില്ല, ഓപറേഷന്‍ ചെയ്താല്‍ തുന്നി കെട്ടാനുള്ള നൂല് പോലുമില്ലാതെ കേരളത്തിലെ മെഡിക്കല്‍ കോളജുകള്‍- വി.ഡി സതീശൻ
    • ലഹരി വിരുദ്ധ ദിനാചരണം: റിയാദ് സലഫി മദ്റസയിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Gulf»Saudi Arabia

    കൗതുകവും ആവേശവും നിറച്ച് ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ സെൻ്റർ സ്പോർട്ട്സിന് സമാപനം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/01/2025 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ സെൻ്റർ വിദ്യാർഥികൾക്കായുള്ള 2024-25 വർഷത്തെ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ കായികമായ അഭിരുചിയെ തിരിച്ചറിയുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ സെൻ്റർ വർഷം തോറും നടത്തിവരാറുള്ള കായിക മത്സരങ്ങൾക്ക് വർണ്ണാഭമായ തുടക്കമായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ആൺകുട്ടികളെയും പെൺകുട്ടികളെയും സീനിയർ ജൂനിയർ എന്നീ വിഭാഗങ്ങളാക്കി ബ്ലു, യെല്ലോ, ഗ്രീൻ, റെഡ് എന്നീ ഹൗസുകളിൽ വ്യത്യസ്ത കായിക മത്സരങ്ങൾ സംഘടിപ്പിച്ചു.നാല് ഹൗസുകളുടെയും മാർച്ച് പാസ്റ്റോടുകൂടി ആരംഭിച്ച കായിക മത്സരങ്ങളിൽ ഹൗസ് ലീഡർമാരിൽ നിന്നും സല്യൂട്ട് സ്വീകരിച്ചുകൊണ്ട് അഹ്ദാബ് സ്കൂൾ പ്രിൻസിപ്പാൾ അൻവർ ഷാജഹാൻ ഉദ്ഘാടനം നിർവഹിച്ചു. കായിക മത്സരങ്ങളോടൊപ്പം തന്നെ ധാർമികമായ വിദ്യാഭ്യാസവും വിദ്യാർത്ഥികൾക്ക് നൽകുന്നതിലൂടെ അവരെ സാംസ്കാരികമായി വളർത്തിക്കൊണ്ടുവരുന്നതിൽ ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ സെന്റർ വളരെ വലിയ പങ്കാണ് നിർവഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വാശിയേറിയ കായിക മാമാങ്കം കൊടിയിറങ്ങിയപ്പോൾ ആൺകുട്ടികളിൽ 63 പോയിൻറ് കരസ്ഥമാക്കിയ ഗ്രീൻ ഹൗസും പെൺകുട്ടികളിൽ 69 പോയിൻറ് കരസ്ഥമാക്കിയ റെഡ് ഹൗസും ഒന്നാമതെത്തി.

    സീനിയർ ആൺകുട്ടികളിൽ റിഹാനും(യെല്ലോ ഹൗസ് ) സയീം മൻസൂറും( ഗ്രീൻ ഹൗസ്) സീനിയർ പെൺകുട്ടികളിൽ ജെന്നാ മെഹക്കും ( ഗ്രീൻ ഹൗസ്) ജൂനിയർ ആൺകുട്ടികളിൽ റയാനും (റെഡ് ഹൗസ്) ജൂനിയർ പെൺകുട്ടികളിൽ റുവാ ഹനീനും (റെഡ് ഹൗസ്) വ്യക്തിഗത ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.

    ഓട്ട മത്സരം , കബഡി, ഫുട്ബോൾ, ബലൂൺ ബെസ്റ്റിംഗ്, മ്യൂസിക്കൽ ചെയർ, ബാൾ ഗാതറിംഗ്, റിലെ മത്സരം , സാക്ക് റെയ്സ് , റിംഗ് പാസിംഗ് , ലെമൺ ഇൻ സ്പൂൺ, വടം വലി തുടങ്ങിയ മത്സരങ്ങളിൽ വാശിയേറിയ പോരാട്ടം വിദ്യാർത്ഥികൾ കാഴ്ചവെച്ചു. അബ്ദുൽ റഊഫ് തിരൂരങ്ങാടി മത്സരാർത്ഥികൾക്ക് ആവശ്യമായ നിർദ്ദേശങ്ങളും പരിശീലനവും നൽകി. അദ്ധ്യാപികമാരുടേയും ഇസ്ലാഹി സെന്റർ ലേഡീസ് വിംഗ് വളണ്ടിയർമാരുടേയും സേവനം അഭിനന്ദനാർഹമായിരുന്നു.അസ്ഫാനിലെ അൽസഫ്വാ ഇസ്തിറാഹയിൽ വെള്ളിയാഴ്ച നടന്ന ജുമുഅ ഖുതുബക്ക് ഇസ്സുദ്ദീൻ സലാഹി നേതൃത്വം നൽകി. മത്സരത്തിൽ വിജയികളായവർക്ക് ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ ഭാരവാഹികളും ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ സെൻ്റർ അദ്ധ്യാപകരും മെഡലുകൾ സമ്മാനിച്ചു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഭാരവാഹികളും സെൻ്റർ വളണ്ടിയേഴ്സും കായിക മത്സരങ്ങൾക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് വേണ്ടിയുള്ള കലാപരിപാടികൾ ഫെബ്രുവരി 6 , 7 തീയതികളിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Jeddah Madrasa
    Latest News
    ജയഭാരതി @ 71, യൗവന സ്വപ്‌നങ്ങള്‍ക്ക് നിറക്കൂട്ട് 
    29/06/2025
    ഡോ. ഹാരിസ് കേരളത്തിന്റെ കഫീല്‍ ഖാനെന്ന് പി.കെ ഫിറോസ്
    29/06/2025
    ഡോക്ടറെ വീഡിയോ കോളിൽ നിന്ന് മാറാൻ അനുവദിക്കാതെ എട്ടു നാൾ; ‍ഡിജിറ്റൽ അറസ്റ്റ് ചെയ്ത് കവർന്നത് മൂന്നു കോടി
    29/06/2025
    സര്‍ജിക്കല്‍ ഉപകരണങ്ങളില്ല, മരുന്നുകളില്ല, ഓപറേഷന്‍ ചെയ്താല്‍ തുന്നി കെട്ടാനുള്ള നൂല് പോലുമില്ലാതെ കേരളത്തിലെ മെഡിക്കല്‍ കോളജുകള്‍- വി.ഡി സതീശൻ
    29/06/2025
    ലഹരി വിരുദ്ധ ദിനാചരണം: റിയാദ് സലഫി മദ്റസയിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു
    29/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version