ജിദ്ദ- ജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെന്ററിന്റെ കീഴിലുള്ള ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യാ സെന്റർ വിദ്യാർത്ഥികളുടെ വാർഷികത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. ഇസ്ലാഹീ സെന്റർ നാഷണൽ കമ്മിറ്റി പ്രസിഡന്റ് അബ്ബാസ് ചെമ്പൻ ഉദ്ഘാടനം ചെയ്തു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി ജൂനിയർ, സീനിയർ വിഭാഗങ്ങളായി തജ്‌വീദ്, ഹിഫ്ദ്, മലയാളഗാനം, അറബിക് ഗാനം, ഇംഗ്ലീഷ് ഗാനം, മലയാളം സംഘഗാനം, അറബിക് സംഘഗാനം, മലയാളം പ്രസംഗം, ഇംഗ്ലീഷ് പ്രസംഗം തുടങ്ങിയ മത്സരയിനങ്ങൾ അരങ്ങേറി. കിഡ്സ് വിഭാഗത്തിലെ പെൺകുട്ടികൾ അവതരിപ്പിച്ച ഒപ്പന, ആൺകുട്ടികളുടെ നശീത്ത്, വട്ടപ്പാട്ട്, അൽഫിത്ര വിദ്യാർത്ഥികൾ അവതരിപ്പിച്ച സ്പെഷ്യൽ പ്രോഗ്രാം എന്നിവയും അരങ്ങേറി. സ്റ്റേജിതര മത്സരങ്ങളായ കയ്യെഴുത്ത് (മലയാളം, അറബിക്), പദനിർമ്മാണം (മലയാളം, അറബിക്), പ്രബന്ധം (മലയാളം), ബാങ്ക് വിളി എന്നിവ നേരത്തെ സംഘടിപ്പിച്ചിരുന്നു.
ആൺകുട്ടികളുടെ ജൂനിയർ വിഭാഗത്തിൽ അബാൻ ഷാഫി (ഗ്രീൻ ഹൗസ്), സീനിയർ വിഭാഗത്തിൽ മുഹമ്മദ് ഷീസ് (ഗ്രീൻ ഹൗസ്) എന്നിവരും ജൂനിയർ പെൺകുട്ടികളിൽ റുവാ ഹനീൻ (റെഡ് ഹൗസ്), സീനിയർ പെൺകുട്ടികളിൽ ആയിഷ ഷാഫി (റെഡ് ഹൗസ്) എന്നീ മത്സരാർഥികളും വ്യക്തിഗത ചാമ്പ്യൻമാരായി.

ആൺകുട്ടികളുടെ വിഭാഗത്തിൽ റെഡ് ഹൗസും ഗ്രീൻ ഹൗസും ഓവറോൾ ചാമ്പ്യൻഷിപ്പ് പങ്കിട്ടെടുത്തു. യെല്ലോ ഹൗസ്, ബ്ലൂ ഹൗസ് എന്നീ ടീമുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ റെഡ് ഹൗസ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ഗ്രീൻ ഹൗസ് രണ്ടാം സ്ഥാനവും യെല്ലോ ഹൗസ് മൂന്നാം സ്ഥാനവും നേടി.
റഹൂഫ് തിരൂരങ്ങാടി, അബ്ദുസ്സലാം മാസ്റ്റർ, ശംസുദ്ധീൻ മാസ്റ്റർ, അബ്ദുറഹ്മാൻ ഉമരി, ഹുസൈൻ തൈക്കാട്ട്, അമീൻ നസൂഹ്, അമീസ് സ്വലാഹി, സിയാദ് തിരൂരങ്ങാടി, അസീൽ അബ്ദുറസാഖ്, ഗഫൂർ സലഫി, സഹീർ ചെറുകോട്, ഹലീമ നാസർ, ഉമ്മു അബ്ദുള്ള, സഫിയ അബ്ദുൽ ജബ്ബാർ തുടങ്ങിയവർ വിധികർത്താക്കളായിരുന്നു. സക്കീർ മദാരി, മുസ്തഫ മാസ്റ്റർ, അഹമ്മദ് മാസ്റ്റർ, ലത്തീഫ് മാസ്റ്റർ, ഖാലിദ് മാസ്റ്റർ, ഉമർ മിക്സ്‌മാക്സ്, അഷ്‌റഫ് നിലമ്പൂർ, അഷ്‌റഫ് ഏലംകുളം തുടങ്ങിയവർ സമ്മാനദാനം നിർവഹിച്ചു.