Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Monday, August 25
    Breaking:
    • മയക്കുമരുന്ന് കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കി
    • വിട, ഫസ്റ്റ് മാൻ ഓൺ ദ മൂൺ/ Story of the Day/ Aug:25
    • 2035-ഓടെ 36 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുന്ന പദ്ധതിയുമായി ബഹ്റൈൻ
    • ഡ്രീം11-ഉം വീണു; ഇന്ത്യൻ ടീമിനെ സ്‌പോൺസർ ചെയ്യുന്നവരെ ശാപം ബാധിക്കുന്നോ?
    • മരുന്നുകളടക്കം 1019 മെഡിക്കൽ ഉൽപന്നങ്ങൾക്ക് 75 ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ച് ഖത്തർ പൊതു ആരോഗ്യ മന്ത്രാലയം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Saudi Arabia

    ജിദ്ദയുടെ ജനകീയ ഡോക്ടർ ദിനേശന് ജിദ്ദ പൗര സമൂഹത്തിന്റെ യാത്രാമംഗളം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/11/2024 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന ജിദ്ദയുടെ ജനകീയ ഡോക്ടർ പി.കെ ദിനേശന് കേരള പൗരാവലി ജിദ്ദയുടെ ആഭിമുഖ്യത്തിൽ ജിദ്ദ പൗര സമൂഹം യാത്രാമംഗളം നേർന്നു. മെഡിക്കൽ പ്രാക്ടീസ് ഏറ്റവും സാന്ത്വനം നിറച്ച രോഗീ സൗഹൃദ പരിചരണമാക്കി പരിവർത്തിപ്പിച്ചതാണ് ജിദ്ദയുടെ ജനഹൃദയങ്ങളിൽ ഇടം പിടിക്കാൻ ഡോ. ദിനേശന് കഴിഞ്ഞതെന്ന് യാത്രയയപ്പുയോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. പൗരാവലി ചെയർമാൻ കബീർ കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ മൻസൂർ വയനാട് സ്വാഗതവും ട്രഷറർ ഷെരീഫ് അറക്കൽ നന്ദിയും പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കേരളത്തിലെ മുഴുവൻ ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. ജില്ലാ പ്രതിനിധികളായി റാഫി ബീമാപള്ളി (തിരുവനന്തപുരം), സജിത്ത് എ മജീദ് (കൊല്ലം), നസീർ വാവാക്കുഞ്ഞ് (ആലപ്പുഴ) ഫാസിൽ (ഇടുക്കി), അടൂർ വിലാസ് ( പത്തനംതിട്ട) ഉണ്ണി തെക്കേടത്ത് ( തൃശൂർ), സുബൈർ ആലുവ (എറണാകുളം), ജലീൽ കണ്ണമംഗലം (മലപ്പുറം), ഗഫൂർ അമ്പലവയൽ (വയനാട്), ഹിഫ്‌സു റഹ്മാൻ (കോഴിക്കോട്), രാധാകൃഷ്ണൻ കാവുമ്പായി (കണ്ണൂർ), സി.എച്ച് ബഷീർ (കാസർകോട്), അഡ്വ. ബഷീർ അപ്പക്കാടൻ, ( പാലക്കാട്), ഗഫൂർ അമ്പലവയൽ വയനാട്), പ്രസൂൺ ദിവാകരൻ (കോട്ടയം), നാസർ വെളിയംകോട് (കെ എം സി സി), അസ്ഹാബ് വർക്കല ( ഒ.ഐ. സി സി), അഡ്വ.ഷംസുദീൻ (നവോദയ), അലി മുഹമ്മദ് അലി (ജെ.എൻ.എച്ച്), ബിജു രാമന്തളി (മീഡിയ ഫോറം), ഒമർ ഫാറൂഖ് (പ്രവാസി വെൽഫെയർ ഫോറം) മാധ്യമപ്രവർത്തകൻ മുസാഫിർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. നാട്ടിലേക്കു മടങ്ങുന്ന ഡോ.ദിനേശനുള്ള ജിദ്ദ കേരള പൗരാവലിയുടെ ആശംസാ ഫലകം കബീർ കൊണ്ടോട്ടി കൈമാറി.

    ചടങ്ങിനോടനുബന്ധിച്ചു നടന്ന സാംസ്കാരിക രാവിൽ സോഫിയ സുനിൽ, മിർസ ഷെരീഫ്, അഫ്ര റാഫി, മുംതാസ് അബ്ദു റഹ്മാൻ, സിമി അബ്ദുൽ ഖാദർ, സുവിജ സത്യൻ, ഇസ്മയിൽ ഇജ്ലു, റാഫി ആലുവ എന്നിവർ ഗാനങ്ങൾ ആലപിച്ചു.

    നിസ്വാർത്ഥ സേവനം നടത്തുമെന്ന പ്രതിജ്ഞയെടുത്ത എല്ലാ ഡോക്ടർമാർക്കും രോഗി സൗഹൃദ പരിചരണം തങ്ങളുടെ തൊഴിലിൻ്റെ ഉൾകാമ്പാണെന്നും ഡോ. ദിനേശൻ വ്യക്തമാക്കി. പ്രവാസകാലത്ത് തനിക്ക് ലഭിച്ച സ്നേഹത്തിനും പരിഗണനകൾക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

    അലി തേക്കുതോട്, നവാസ് തങ്ങൾ, കോയിസ്സൻ ബീരാൻകുട്ടി, അബ്ദുൽ ഖാദർ ആലുവ, വേണു അന്തിക്കാട്, നാസർ ചാവക്കാട് എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Dinesh doctor
    Latest News
    മയക്കുമരുന്ന് കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കി
    25/08/2025
    വിട, ഫസ്റ്റ് മാൻ ഓൺ ദ മൂൺ/ Story of the Day/ Aug:25
    25/08/2025
    2035-ഓടെ 36 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുന്ന പദ്ധതിയുമായി ബഹ്റൈൻ
    25/08/2025
    ഡ്രീം11-ഉം വീണു; ഇന്ത്യൻ ടീമിനെ സ്‌പോൺസർ ചെയ്യുന്നവരെ ശാപം ബാധിക്കുന്നോ?
    25/08/2025
    മരുന്നുകളടക്കം 1019 മെഡിക്കൽ ഉൽപന്നങ്ങൾക്ക് 75 ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ച് ഖത്തർ പൊതു ആരോഗ്യ മന്ത്രാലയം
    25/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version