ജിദ്ദ – ഏപ്രില്‍ 11 ശനിയാഴ്ച മുതല്‍ ദുബായ്, അബുദാബി, അമ്മാന്‍ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ സൗദി എയര്‍ലൈന്‍സ് ഭാഗികമായി പുനരാരംഭിക്കും. ഈ സ്ഥലങ്ങളിലേക്കും തിരിച്ചും ദിവസേനയുള്ള പ്രത്യേക വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് സൗദിയ തങ്ങളുടെ ഔദ്യോഗിക എക്‌സ് സോഷ്യല്‍ മീഡിയ അക്കൗണ്ടിലെ ട്വീറ്റില്‍ അറിയിച്ചു. വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് യാത്രക്കാര്‍ അവരുടെ ഫ്‌ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും ഔദ്യോഗിക ചാനലുകള്‍ വഴി കൂടുതല്‍ അപ്ഡേറ്റുകള്‍ പ്രസിദ്ധീകരിക്കുമെന്നും സൗദിയ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



