റിയാദ് – വ്യാഴാഴ്ച വരെ സൗദി അറേബ്യയിലെ അഞ്ച് പ്രവിശ്യകളില്‍ താപനില പൂജ്യം ഡിഗ്രിക്ക് താഴെയെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തബൂക്ക്, അല്‍ജൗഫ്, വടക്കന്‍ അതിര്‍ത്തിപ്രദേശങ്ങള്‍, ഹായില്‍, മദീനയുടെ വടക്ക് ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് ശൈത്യം ശക്തി പ്രാപിക്കുക. ഇവിടെ താപനില മൈനസ് 2 വരെയെത്തും. ഈ ശൈത്യത്തിന്റെ ആഘാതം അല്‍ഖസീം, റിയാദ് പ്രവിശ്യകളിലുമെത്തും. ഇവിടെ നാലുമുതല്‍ ഒന്ന് ഡിഗ്രിവരെയെത്താന്‍ സാധ്യതയുണ്ട്. അല്‍ജൗഫിലും വടക്കന്‍ അതിര്‍ത്തിയിലും പൊടിക്കാറ്റുമുണ്ടാകും. ഇത് ഹായില്‍, അല്‍ഖസീം, റിയാദ്, കിഴക്കന്‍ പ്രവിശ്യ, നജ്‌റാന്‍ എന്നിവിടങ്ങളെയും ബാധിക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



