Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, June 5
    Breaking:
    • ആനകളുടെ എണ്ണം പെരുകുന്നു; കൊന്ന് മാസം വിതരണം ചെയ്യാനൊരുങ്ങി സിംബാവെ
    • ആഭ്യന്തര മന്ത്രി സ്ഥാനവും വനംവകുപ്പും വേണം, സതീശനെ മാറ്റണം-പുതിയ ആവശ്യവുമായി അൻവർ; പുച്ഛിച്ചു തള്ളി യു.ഡി.എഫ്
    • ഇന്ത്യന്‍ മുസ്ലിംകള്‍ക്കെതിരെയുള്ള വംശഹത്യാ നീക്കത്തിന്റെ ഭാഗമാണ് പുതിയ വഖഫ് നിയമമെന്ന് പ്രഫ.ജി.മോഹന്‍ഗോപാല്‍
    • പരിസ്ഥിതിദിന പരിപാടി: ഭാരതാംബയുടെ ചിത്രത്തില്‍ പുശ്പാര്‍ച്ചന നടത്തണമെന്ന് ഗവര്‍ണര്‍; സാധ്യമല്ലെന്ന് കേരള സര്‍ക്കാര്‍
    • ബെംഗളൂരു ദുരന്തം: മരിച്ചവരില്‍ 17കാരനായ മലയാളിയും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    സൗദി പ്രവാസികൾ ശ്രദ്ധിക്കുക, ട്രാഫിക് പിഴയിളവ് ആനുകൂല്യം അവസാനിക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/04/2025 Saudi Arabia Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – ട്രാഫിക് പിഴയിളവ് ആനുകൂല്യം ഇന്ന് അവസാനിക്കുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് അവസാന മണിക്കൂറിലും ഉണര്‍ത്തി. 2024 ഏപ്രില്‍ 18 നു മുമ്പ് ചുമത്തിയ ട്രാഫിക് പിഴകളിലാണ് 50 ശതമാനം ഇളവ് അനുവദിക്കുന്നത്. മുഴുവന്‍ പിഴകളും ഒന്നിച്ചോ ഓരോ നിയമ ലംഘനങ്ങള്‍ക്കുമുള്ള പിഴകള്‍ പ്രത്യേകം പ്രത്യേകമായോ അടക്കാം. ഇന്ന് രാത്രി പന്ത്രണ്ടു മണിക്ക് ആനുകൂല്യത്തിന്റെ സമയപരിധി അവസാനിക്കും. ഇളവ് ആനുകൂല്യം ലഭിക്കാന്‍ പൊതുസുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ നിയമ ലംഘനങ്ങള്‍ പിഴയിളവ് ആനുകൂല്യം പ്രാബല്യത്തിലുള്ള കാലത്ത് നടത്താന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. സൗദി പൗരന്മാര്‍ക്കും വിദേശികള്‍ക്കും ഗള്‍ഫ് പൗരന്മാര്‍ക്കും സന്ദര്‍ശകര്‍ക്കും പിഴയിളവ് ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ സാധിക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വാഹനാഭ്യാസ പ്രകടനം, മദ്യലഹരിയില്‍ വാഹനമോടിക്കല്‍, പരമാവധി വേഗം 120 കിലോമീറ്ററും അതില്‍ കുറവുമായി നിശ്ചയിച്ച റോഡുകളില്‍ പരമാവധി വേഗത്തിലും 50 കിലോമീറ്റര്‍ കൂടുതല്‍ വേഗതയില്‍ വാഹനമോടിക്കല്‍, പരമാവധി വേഗം 140 കിലോമീറ്ററും അതില്‍ കുറവുമായി നിശ്ചയിച്ച റോഡുകളില്‍ പരമാവധി വേഗത്തിലും 30 കിലോമീറ്റര്‍ കൂടുതല്‍ വേഗത്തില്‍ വാഹനമോടിക്കല്‍ എന്നീ നിയമ ലംഘനങ്ങള്‍ ഇളവ് കാലയളവില്‍ നടത്തുന്നവര്‍ക്ക് പിഴയിളവ് ആനുകൂല്യം ലഭിക്കില്ല.

    ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകളില്‍ 50 ശതമാനം ഇളവ് നല്‍കാനുള്ള തീരുമാനം 2024 ഏപ്രില്‍ അഞ്ചിനാണ് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്. 2024 ഒക്‌ടോബര്‍ 18 വരെ ആറു മാസമാണ് പിഴകള്‍ 50 ശതമാനം ഇളവോടെ അടക്കാന്‍ ആദ്യം സമയം അനുവദിച്ചിരുന്നത്. ഈ സാവകാശം അവസാനിച്ചതോട 2024 ഒക്‌ടോബര്‍ 19 ന് ആറു മാസത്തേക്ക് കൂടി പദ്ധതി ദീര്‍ഘിപ്പിച്ചു. ഇത് ഇന്ന് അവസാനിക്കും.

    ട്രാഫിക് പിഴയിൽ ഇളവ്, ആനുകൂല്യം ലഭിക്കാന്‍ മുഴുവന്‍ പിഴകളും അടക്കേണ്ടതില്ല-സൗദി ഗതാഗത വക്താവ്

    പിഴയിളവ് ആനുകൂല്യം പ്രാബല്യത്തില്‍ വരുന്നതിനു മുമ്പ് ചുമത്തിയ മുഴുവന്‍ ട്രാഫിക് പിഴകളിലും 50 ശതമാനം ഇളവ് ലഭിക്കും. എന്നാല്‍ കൊറോണ നിയന്ത്രണ ശ്രമങ്ങളുടെ ഭാഗമായി ബാധകമാക്കിയ കര്‍ഫ്യൂ ലംഘിച്ചവര്‍ക്ക് ചുമത്തിയ പിഴകള്‍ ഇളവ് പരിധിയില്‍ വരില്ല. ട്രാഫിക് പിഴകളില്‍ മാത്രമാണ് ഇളവ് ലഭിക്കുകയെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കിയിട്ടുണ്ട്. പിഴയിളവ് ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ പ്രത്യേക അപേക്ഷ നല്‍കുകയോ ഏതെങ്കിലും വെബ്‌സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുകയോ വേണ്ടതില്ല. പെയ്‌മെന്റ് സംവിധാനമായ സദ്ദാദിലും ഈഫാ പ്ലാറ്റ്‌ഫോമിലും പിഴയിളവ് ഓട്ടോമാറ്റിക് ആയി പ്രത്യക്ഷപ്പെടും.

    ട്രാഫിക് പിഴയിളവ് ആനുകൂല്യം ലഭിക്കാന്‍ മുഴുവന്‍ പിഴകളും അടക്കണമെന്ന് വ്യവസ്ഥയില്ല. സ്വന്തം പേരില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ കുമിഞ്ഞുകൂടിയ ഏതൊരാള്‍ക്കും അവര്‍ അടക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരു നിയമ ലംഘനത്തിന്റെ പിഴയിലും 50 ശതമാനം കിഴിവ് ലഭിക്കും. ഒരാളുടെ പേരില്‍ ഒന്നിലധികം നിയമ ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിയിട്ടുണ്ടെങ്കില്‍ ഇതില്‍ ഒരു ഭാഗം നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകളാണ് അടക്കുന്നതെങ്കിലും ഇളവ് ലഭിക്കും. എന്നാല്‍ ഇളവ് കാലാവധി അവസാനിച്ചാല്‍ ശേഷിക്കുന്ന നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ പഴയപടി പൂര്‍ണ തോതില്‍ അവശേഷിക്കും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Fine Saudi traffic
    Latest News
    ആനകളുടെ എണ്ണം പെരുകുന്നു; കൊന്ന് മാസം വിതരണം ചെയ്യാനൊരുങ്ങി സിംബാവെ
    05/06/2025
    ആഭ്യന്തര മന്ത്രി സ്ഥാനവും വനംവകുപ്പും വേണം, സതീശനെ മാറ്റണം-പുതിയ ആവശ്യവുമായി അൻവർ; പുച്ഛിച്ചു തള്ളി യു.ഡി.എഫ്
    05/06/2025
    ഇന്ത്യന്‍ മുസ്ലിംകള്‍ക്കെതിരെയുള്ള വംശഹത്യാ നീക്കത്തിന്റെ ഭാഗമാണ് പുതിയ വഖഫ് നിയമമെന്ന് പ്രഫ.ജി.മോഹന്‍ഗോപാല്‍
    05/06/2025
    പരിസ്ഥിതിദിന പരിപാടി: ഭാരതാംബയുടെ ചിത്രത്തില്‍ പുശ്പാര്‍ച്ചന നടത്തണമെന്ന് ഗവര്‍ണര്‍; സാധ്യമല്ലെന്ന് കേരള സര്‍ക്കാര്‍
    05/06/2025
    ബെംഗളൂരു ദുരന്തം: മരിച്ചവരില്‍ 17കാരനായ മലയാളിയും
    05/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version