ഖുൻഫുദ- ഖുൻഫുദയിൽ മംഗീർ കോൺട്രാക്റ്റിഗ് കമ്പനിയുടെ നേതൃത്വത്തിൽ ഓണാഘോഷവും 94-ാമത് സൗദി ദേശീയ ദിനാഘോഷവും വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. സംഗീത സംവിധായകനും സിത്താറിസ്റ്റുമായ മുരളി മേനോൻ്റെ നേതൃത്വത്തിൽ അരങ്ങേറിയ ഗാനാലാപനം ഏറെ ഹൃദ്യമായി.
സൗദി കലാകാരൻമാരുമായി ചേർന്നുള്ള അറബിക് കർണ്ണാട്ടിക് ഫ്യൂഷൻ, ഓണ സ്മരണകൾ ഉണർത്തുന്ന വടംവലി, ഫുട്ബോൾ സൗഹൃദ മത്സരങ്ങൾ, സ്ത്രീകൾക്കും കുട്ടികൾക്കുമായി അത്തപൂക്കളം, കസേരകളി തുടങ്ങിയ മത്സര ഇനങ്ങൾ ഏവരെയും ആകർഷിച്ചു.
ഖുൻഫുദ ഓണം 2024” മംഗീർ കോൺട്രാക്റ്റിഗ് കമ്പനി ഡയറക്ടർമാരായ അഹമ്മദ് ഹദ്ദാദ് ,ഓമനക്കുട്ടൻ എന്നിവർ ചേർന്ന് വിശിഷ്ടാതിഥി മുരളി മേനോനെ ഉപഹാരം നൽകി ആദരിച്ചു. രഞ്ജിത്ത് ,ഗീത ഓമനക്കുട്ടൻ ഡോ. സുജിത്ത് തുടങ്ങിയവർ സമ്മാനദാനം നിർവഹിച്ചു.
