ജിദ്ദ – അമേരിക്ക, കാനഡ, ജര്‍മ്മനി രാജ്യങ്ങളുടെ വിദേശ മന്ത്രിമാരുമായി ചര്‍ച്ചകള്‍ നടത്തി സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍. കാനഡയിലെ നയാഗ്രയില്‍ നടക്കുന്ന ജി-7 മന്ത്രിതല യോഗത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് അമേരിക്കന്‍ വിദേശ മന്ത്രി മാര്‍ക്കോ റൂബിയോ, കനേഡിയന്‍ വിദേശ മന്ത്രി അനിത ആനന്ദ്, ജര്‍മ്മന്‍ വിദേശമന്ത്രി ജോഹാന്‍ വഡെഫുള്‍ എന്നിവരുമായി സൗദി വിദേശ മന്ത്രി ചര്‍ച്ചകള്‍ നടത്തിയത്. ഉഭയകക്ഷി ബന്ധങ്ങൾ വികസിപ്പിക്കാനുള്ള മാര്‍ഗങ്ങളും ഏറ്റവും പ്രധാനപ്പെട്ട പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളും അവയുമായി ബന്ധപ്പെട്ട് നടത്തുന്ന ശ്രമങ്ങളും കൂടിക്കാഴ്ചകള്‍ക്കിടെ അവലോകനം ചെയ്തു. കാനഡയിലെ സൗദി അംബാസഡര്‍ ആമാല്‍ യഹ്യ അല്‍മുഅല്ലിമി, വിദേശ മന്ത്രിയുടെ ഓഫീസ് ഡയറക്ടര്‍ ജനറല്‍ വലീദ് ബിന്‍ അബ്ദുല്‍ഹമീദ് അല്‍സമായില്‍ എന്നിവര്‍ കൂടിക്കാഴ്ചകളില്‍ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



