Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, April 25
    Breaking:
    • ഇറാനില്‍ നിന്ന് ഹാജിമാര്‍ എത്തിത്തുടങ്ങി
    • അമേരിക്കൻ സംഘത്തെ കാണാതെ ഇറാൻ വിദേശകാര്യ മന്ത്രി മടങ്ങി; പാകിസ്താന്റെ മധ്യസ്ഥശ്രമം പരാജയം
    • “വിശപ്പിനെതിരെ പോരാടാൻ ഈത്തപ്പഴം”; ലോകത്തിലെ ഏറ്റവും വലിയ ചാരിറ്റബിൾ ഈത്തപ്പഴ ഫാക്ടറി പ്രഖ്യാപിച്ച് യുഎഇ
    • ഒഴുക്കില്‍ പെട്ട കാറില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി
    • ഇറാനുമായുള്ള വിശ്വാസം വീണ്ടെടുക്കാൻ തലമുറകൾ വേണ്ടിവരും: യു.എ.ഇ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    നാലര ലക്ഷം എന്‍ജിനീയര്‍മാര്‍ക്ക് സൗദി കണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്‌സ് രജിസ്‌ട്രേഷന്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/07/2024 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – ഇക്കഴിഞ്ഞ ജൂണ്‍ അവസാനത്തെ കണക്കുകള്‍ പ്രകാരം സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്‌സില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് നാലര ലക്ഷത്തിലേറെ എന്‍ജിനീയര്‍മാരും ടെക്‌നീഷ്യന്മാരും. ഇക്കൂട്ടത്തില്‍ 35 ശതമാനം സ്വദേശികളും 65 ശതമാനം പേര്‍ വിദേശികളുമാണെന്ന് കൗണ്‍സില്‍ വക്താവ് സ്വാലിഹ് അല്‍ഉമര്‍ പറഞ്ഞു. എന്‍ജിനീയറിംഗ് മേഖലയില്‍ 25 ശതമാനം സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കാനുള്ള തീരുമാനം ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. എന്‍ജിനീയറിംഗ് പ്രൊഫഷനില്‍ അഞ്ചും അതില്‍ കൂടുതലും പേര്‍ ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്കെല്ലാം തീരുമാനം ബാധകമാണ്. മുനിസിപ്പല്‍, പാര്‍പ്പിട മന്ത്രാലയവും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും സഹകരിച്ചാണ് എന്‍ജിനീയറിംഗ് മേഖലയില്‍ സൗദിവല്‍ക്കരണം നടപ്പാക്കുന്നത്.

    എന്‍ജിനീയറിംഗ് മേഖലയില്‍ നിര്‍ബന്ധിത സൗദിവല്‍ക്കരണം 25 ശതമാനമായി ഉയര്‍ത്താനുള്ള തീരുമാനം സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സൗദി എന്‍ജിനീയര്‍മാരുടെ എണ്ണം ഉയര്‍ത്താനും വിദേശികളുടെ പരിചയസമ്പത്ത് കൈമാറ്റത്തിനും ഉയര്‍ന്ന ശേഷികളുള്ള പുതിയ സൗദി തലമുറയെ വാര്‍ത്തെടുക്കാനും സഹായിക്കും. ഇത് സൗദിവല്‍ക്കരണം ഉയര്‍ത്താന്‍ സ്വകാര്യ കമ്പനികളെ പ്രേരിപ്പിക്കുകയും ചെയ്യും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എന്‍ജിനീയറിംഗ് മേഖലയില്‍ നേരത്തെ 20 ശതമാനം സൗദിവല്‍ക്കരണമായിരുന്നു ബാധകം. ഇത് വിജയമായിരുന്നു. വന്‍കിട പദ്ധതികളില്‍ സൗദി എന്‍ജിനീയര്‍മാരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിലും പരിചയസമ്പത്ത് കൈമാറ്റത്തിലും സ്വദേശി എന്‍ജിനീയര്‍മാരുടെ ശേഷികള്‍ ഉയര്‍ത്തുന്നതിലും സൗദിവല്‍ക്കരണ തീരുമാനം വലിയ സ്വാധീനം ചെലുത്തി. മുഴുവന്‍ എന്‍ജിനീയറിംഗ് പ്രൊഫഷനുകളും സൗദിവല്‍ക്കരണത്തിലൂടെ ലക്ഷ്യമിടുന്നു.

    സൗദി എന്‍ജിനീയര്‍മാര്‍ക്ക് പിന്തുണ നല്‍കാനും അവര്‍ക്ക് ജോലി നല്‍കാനും ഏതാനും കമ്പനികളുമായി സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്‌സ് ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ എന്‍ജിനീയര്‍മാരുടെയും ടെക്‌നീഷ്യന്മാരുടെയും പ്രൊഫഷന്‍ പ്രാക്ടീസിന്റെ ഗുണനിലവാരം ഉയര്‍ത്താന്‍ സഹായിക്കുന്ന കരാറുകള്‍ ഒപ്പുവെക്കാന്‍ കൗണ്‍സില്‍ എക്കാലവും ശ്രമിക്കുന്നു. ബോധവല്‍ക്കരണ കാമ്പയിനുകളും ഫീല്‍ഡ് സന്ദര്‍ശനങ്ങളും നടത്തി പ്രൊഫഷന്‍ പ്രാക്ടീസ് നിയമം നടപ്പാക്കാന്‍ കൗണ്‍സില്‍ ശക്തമായ ശ്രമങ്ങള്‍ നടത്തുന്നു. എന്‍ജിനീയര്‍മാരായി ജോലി ചെയ്യാന്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും അംഗത്വവും നിര്‍ബന്ധമാക്കുന്ന തീരുമാനവും പ്രൊഫഷന്‍ പ്രാക്ടീസ് നിയമവും പാലിക്കുന്നതില്‍ ബോധവല്‍ക്കരണ കാമ്പയിനുകളും ഫീല്‍ഡ് സന്ദര്‍ശനങ്ങളും വലിയ ഫലം നല്‍കുന്നു.

    സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്‌സില്‍ രജിസ്റ്റര്‍ ചെയ്ത് കാലാവധിയുള്ള കൗണ്‍സില്‍ അംഗത്വമുള്ള, എന്‍ജിനീയര്‍ എന്നോണം ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ രജിസ്റ്റര്‍ ചെയ്ത സൗദി എന്‍ജിനീയര്‍മാരെ മാത്രമേ സ്വകാര്യ സ്ഥാപനങ്ങളിലെയും കമ്പനികളിലെയും എന്‍ജിനീയര്‍മാരായി സൗദിവല്‍ക്കരണ പദ്ധതിയായ നിതാഖാത്തില്‍ ഉള്‍പ്പെടുത്തി കണക്കാക്കുകയുള്ളൂവെന്നും സ്വാലിഹ് അല്‍ഉമര്‍ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഇറാനില്‍ നിന്ന് ഹാജിമാര്‍ എത്തിത്തുടങ്ങി
    25/04/2026
    അമേരിക്കൻ സംഘത്തെ കാണാതെ ഇറാൻ വിദേശകാര്യ മന്ത്രി മടങ്ങി; പാകിസ്താന്റെ മധ്യസ്ഥശ്രമം പരാജയം
    25/04/2026
    “വിശപ്പിനെതിരെ പോരാടാൻ ഈത്തപ്പഴം”; ലോകത്തിലെ ഏറ്റവും വലിയ ചാരിറ്റബിൾ ഈത്തപ്പഴ ഫാക്ടറി പ്രഖ്യാപിച്ച് യുഎഇ
    25/04/2026
    ഒഴുക്കില്‍ പെട്ട കാറില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി
    25/04/2026
    ഇറാനുമായുള്ള വിശ്വാസം വീണ്ടെടുക്കാൻ തലമുറകൾ വേണ്ടിവരും: യു.എ.ഇ
    25/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.