ദമാം: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽബാത്തിനിൽ, 5 കോടി റിയാൽ (ഏകദേശം 110 കോടിയോളം ഇന്ത്യൻ രൂപ) ദിയാധനം (രക്തധനം) നൽകണമെന്ന ഉപാധിയോടെ കൊലക്കേസ് പ്രതിയായ സൗദി പൗരന് കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നൽകി. കൊല്ലപ്പെട്ട നൂരി അൽദുലൈമിയുടെ മക്കളാണ് പ്രതിക്ക് മാപ്പ് നൽകാൻ തയ്യാറായത്.
സൗദിയുടെ വിവിധ പ്രവിശ്യകളിൽ നിന്നുള്ള പ്രമുഖ ഗോത്രനേതാക്കളും പൗരപ്രമുഖരും പങ്കെടുത്ത ചടങ്ങിൽ നടന്ന ദീർഘനേരത്തെ അനുരഞ്ജന ചർച്ചകൾക്കൊടുവിലാണ് തീരുമാനം. അനുരഞ്ജന ചടങ്ങിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







