റിയാദ് – പെരുന്നാള്‍ സമ്മാനമെന്നോണം ഒട്ടകത്തിന് 500 റിയാല്‍ നോട്ട് തീറ്റയായി നല്‍കുകയും ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സൗദി പൗരനെ റിയാദ് പ്രവിശ്യയില്‍ പെട്ട ദവാദ്മിയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. കരുതിക്കൂട്ടി കറന്‍സി നോട്ട് നശിപ്പിച്ചതിനാണ് സൗദി പൗരനെ അറസ്റ്റ് ചെയ്തതെന്ന് പൊതുസുരക്ഷാ വകുപ്പ് പറഞ്ഞു. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
Wednesday, October 7
Breaking:
- 22 വർഷത്തെ നീണ്ട കാത്തിരിപ്പിന് വിരാമം; അറേബ്യൻ ഗൾഫ് കപ്പിൽ സൗദി ചാമ്പ്യന്മാർ
- സൗദിയിൽ ദേശീയ രക്തദാന ക്യാമ്പയിന് തുടക്കം: രക്തം ദാനം ചെയ്ത് കിരീടാവകാശി
- മതനിന്ദാ വീഡിയോ: റിയാദിൽ യുവതി അറസ്റ്റിൽ
- ഇറാനെതിരായ യുദ്ധത്തിൽ 81 വിമാനങ്ങളും ഹെലികോപ്റ്ററുകളും നശിച്ചതായി യു.എസ് റിപ്പോർട്ട്
- സൗദിയിലെ റെഡ് സീ എയർപോർട്ടിലേക്ക് ഇത്തിഹാദ് എയർവേയ്സ് വിമാന സർവീസ് ആരംഭിച്ചു
