ജിദ്ദ – സൗദി അറേബ്യയിലേക്കുള്ള നേപ്പാളിലെ തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് സുഗമമാക്കാനും വ്യവസ്ഥാപിതമാക്കാനും ലക്ഷ്യമിട്ടുള്ള കരാറില്‍ സൗദി അറേബ്യയും നോപ്പാളും വൈകാതെ ഒപ്പുവെക്കുമെന്ന് നേപ്പാളിലെ തൊഴില്‍, എംപ്ലോയ്മെന്റ്, സാമൂഹിക സുരക്ഷാ മന്ത്രാലയം അറിയിച്ചു.
സൗദി അറേബ്യയുമായി സമഗ്രമായ തൊഴില്‍ കരാറാണ് ഒപ്പുവെക്കുന്നതെന്ന് നേപ്പാളിലെ തൊഴില്‍, എംപ്ലോയ്മെന്റ്, സാമൂഹിക സുരക്ഷാ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. തൊഴിലാളികള്‍ക്കുള്ള നൈപുണ്യ സര്ട്ടിഫിക്കേഷന് പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട രണ്ട് വ്യത്യസ്ത കരാറുകളിലും ഇരു രാജ്യങ്ങളും ഉടന്‍ ഒപ്പുവെക്കും. ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് സൗദി അറേബ്യയും നേപ്പാളും നേരത്തെ ഒപ്പുവെച്ച കരാര്‍ നിലനിര്‍ത്തുകയും ചെയ്യും.
സൗദി അറേബ്യയിലേക്ക് തൊഴിലാളികളെ അയക്കുന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ പ്രാഥമിക ധാരണയിലെത്തിയിട്ടുണ്ട്. കരാറില്‍ ഇതുവരെ ഔദ്യോഗികമായി ഒപ്പുവെച്ചിട്ടില്ലെങ്കിലും നിരവധി പ്രധാന കാര്യങ്ങളില്‍ സമവായമുണ്ടെന്ന് തൊഴില്‍, എംപ്ലോയ്മെന്റ്, സാമൂഹിക സുരക്ഷാ മന്ത്രിയുടെ ഓഫീസ് പറഞ്ഞു.