വാഷിംഗ്ടണ്‍– ഈജിപ്ത്, ലെബനന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ മുസ്‌ലിം ബ്രദര്‍ഹുഡ് ശാഖകളെ അമേരിക്ക ഭീകര സംഘടനകളായി പ്രഖ്യാപിച്ചതിനെ സൗദി അറേബ്യ അംഗീകരിച്ചു. തീവ്രവാദത്തെയും ഭീകരവാദത്തെയും അപലപിക്കുന്നതായും അറബ് രാജ്യങ്ങളുടെ സുരക്ഷ, സ്ഥിരത, സമൃദ്ധി, മേഖലയുടെയും ലോകത്തിന്റെയും സുരക്ഷ എന്നിവ കൈവരിക്കുന്ന എല്ലാത്തിനും പിന്തുണ നല്‍കുന്നതായും സൗദി വിദേശ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
ഈജിപ്തിലെയും ലെബനനിലെയും ജോര്‍ദാനിലെയും മുസ്‌ലിം ബ്രദര്‍ഹുഡ് ശാഖകളെ ഭീകര സംഘടനകളായി പ്രഖ്യാപിച്ചതിനെ ഈജിപ്തും അംഗീകരിച്ചു. അമേരിക്കന്‍ വിദേശ മന്ത്രാലയമാണ് ലെബനനിലെ മുസ്‌ലിം ബ്രദര്‍ഹുഡ് ശാഖയെ ഭീകര സംഘടനയായി പ്രഖ്യാപിച്ചത്. ജോര്‍ദാനിലെയും ഈജിപ്തിലെയും മുസ്‌ലിം ബ്രദര്‍ഹുഡ് ശാഖകളെ ട്രഷറി ഡിപ്പാര്‍ട്ട്മെന്റാണ് ഭീകര സംഘടനകളായി പ്രഖ്യാപിച്ചത്. മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ചില ശാഖകളെ വിദേശ ഭീകര സംഘടനകളായി പ്രഖ്യാപിക്കുന്ന പ്രക്രിയ ആരംഭിക്കാനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ ഒപ്പുവെച്ചിരുന്നു.



