ജിദ്ദ- ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ ജിദ്ദ റെഡ് സീ ഫിലിം ഫെസ്റ്റിവെലിൽ അതിഥിയായി എത്തുന്നു. നാളെ(വ്യാഴം) ഉച്ചക്ക് വൈകിട്ട് മൂന്നരക്ക് ആരാധകരുമായി താരം സംവദിക്കും. ഇന്ന് ബോളിവുഡ് താരം ആലിയ ഭട്ട് ആരാധകരുമായി സംവദിച്ചിരുന്നു.
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ഏറ്റവും ആഘോഷിക്കപ്പെടുന്ന താരമാണ് സൽമാൻ ഖാൻ. മൂന്ന് ദശകങ്ങൾ നീളുന്ന കരിയറിലുടനീളം, റെക്കോർഡ് ഭേദിച്ച ബോക്‌സ്ഓഫീസ് വിജയങ്ങളും ഐകോണിക് കഥാപാത്രങ്ങളും ഭൂഖണ്ഡങ്ങൾ താണ്ടുന്ന ആരാധക പിന്തുണയും ഉള്ള താരമാണ് സൽമാൻ ഖാൻ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



