Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, February 17
    Breaking:
    • റമദാനിൽ ഖുർആൻ പെയിന്റിംഗ് മത്സരവുമായി തനിമ ഖത്തർ
    • സ്മൃതി സംഗമം 2026; കോൺഗ്രസ് നേതാക്കളുടെ സ്മരണ പുതുക്കി ഇൻകാസ്
    • കാരുണ്യക്കൈനീട്ടം തുണയായി; അഞ്ച് വർഷത്തെ തടവുശിക്ഷ കഴിഞ്ഞ് പാലക്കാട് സ്വദേശി സജീന്ദ്രൻ നാട്ടിലേക്ക് മടങ്ങി
    • അബുദാബി ഇന്ത്യൻ ഇസ്‌ലാമിക്‌ സെന്ററിനു പുതിയ ഭാരവാഹികൾ
    • രാഷ്ട്രീയ പ്രചാരണത്തിന് ഖജനാവിലെ പണം വേണ്ട; നവകേരള സർവേ റദ്ദാക്കി ഹൈക്കോടതി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    കാരുണ്യക്കൈനീട്ടം തുണയായി; അഞ്ച് വർഷത്തെ തടവുശിക്ഷ കഴിഞ്ഞ് പാലക്കാട് സ്വദേശി സജീന്ദ്രൻ നാട്ടിലേക്ക് മടങ്ങി

    സൗദി പൗരൻമാരാണ് സജീന്ദ്രനെ രക്ഷിച്ചത്.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/02/2026 Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Saudi
    സൗദി അറേബ്യ
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- സാമ്പത്തിക ഇടപാടുകളെത്തുടർന്ന് അഞ്ച് വർഷമായി റിയാദിൽ തടവിൽ കഴിഞ്ഞിരുന്ന പാലക്കാട് സ്വദേശി സജീന്ദ്രൻ ഒടുവിൽ ജന്മനാട്ടിലേക്ക് മടങ്ങി. നിയമക്കുരുക്കുകളിൽ പെട്ട് നിസ്സഹായനായ പ്രവാസിക്ക് രക്ഷകരായത് സൗദിയിലെ കരുണയുള്ള സ്വദേശി പൗരന്മാരും സാമൂഹിക പ്രവർത്തകരുടെ ഇടപെടലുകളുമാണ്. നാല് വർഷം മുൻപ് താമസ നിയമ ലംഘനത്തിന് പോലീസ് പിടിയിലായപ്പോഴാണ് സജീന്ദ്രന്റെ പേരിൽ വലിയൊരു തുകയുടെ സാമ്പത്തിക ബാധ്യതയുള്ള വിവരം പുറത്തറിയുന്നത്. ഇതോടെ യാത്രവിലക്ക് വരികയും അദ്ദേഹം ജയിലിലാകുകയും ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരിന്റെ നേതൃത്വത്തിൽ നടന്ന നിരന്തരമായ ഇടപെടലുകളാണ് മോചനത്തിന് വഴിയൊരുക്കിയത്. സജീന്ദ്രന്റെ മോചനത്തിനായി മാതാപിതാക്കൾ തങ്ങളുടെ ഏക സമ്പാദ്യമായ വീട് വിൽക്കാൻ ഒരുങ്ങിയെങ്കിലും, ആ കുടുംബത്തിന്റെ ദയനീയാവസ്ഥ അധികൃതരെ ബോധ്യപ്പെടുത്തി മറ്റൊരു വഴി കണ്ടെത്തുകയായിരുന്നു. ഏകദേശം 27 ലക്ഷത്തോളം ഇന്ത്യൻ രൂപയായിരുന്നു സജീന്ദ്രൻ ആകെ അടച്ചുതീർക്കാനുണ്ടായിരുന്നത്. കേസ് ഫയലുകൾ പരിശോധിച്ച സാമൂഹിക പ്രവർത്തകർ എതിർകക്ഷികളുമായി ചർച്ച നടത്തുകയും അവർ തുകയിൽ വലിയൊരു ഭാഗം ഇളവ് ചെയ്യാൻ സമ്മതിക്കുകയും ചെയ്തു.

    ബാക്കി അടയ്ക്കേണ്ടിയിരുന്ന പത്തു ലക്ഷത്തോളം രൂപ സജീന്ദ്രന്റെ അവസ്ഥ മനസ്സിലാക്കിയ സ്വദേശി പൗരന്മാർ ചേർന്ന് നൽകിയതോടെയാണ് നിയമതടസ്സങ്ങൾ നീങ്ങിയത്. ഇന്ത്യൻ എംബസിയുടെ സഹായത്തോടെ എമർജൻസി സർട്ടിഫിക്കറ്റ് ലഭ്യമാക്കി സജീന്ദ്രൻ കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരിച്ചു. പത്ത് വർഷമായി മകനെ കാത്തിരിക്കുന്ന പ്രായമായ മാതാപിതാക്കൾക്കും കുടുംബത്തിനും ഈ മടങ്ങിവരവ് വലിയ ആശ്വാസമായി. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ സവാദ് കുന്നുമ്മല്‍, കുഞ്ഞോയി കോടമ്പുഴ, അബ്ദുറഹ്മാന്‍ ഫറോക്ക്, നൗഷാദ് ചാക്കീരി, യൂസുഫ് പെരിന്തല്‍മണ്ണ, അബ്ദുറസാഖ് സലാഹി, അഷ്‌റഫ് വെള്ളേപ്പാടം എന്നിവര്‍ സഹായവുമായി രംഗത്തുണ്ടായിരുന്നു..

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Sajeendran Saudi arabia
    Latest News
    റമദാനിൽ ഖുർആൻ പെയിന്റിംഗ് മത്സരവുമായി തനിമ ഖത്തർ
    17/02/2026
    സ്മൃതി സംഗമം 2026; കോൺഗ്രസ് നേതാക്കളുടെ സ്മരണ പുതുക്കി ഇൻകാസ്
    17/02/2026
    കാരുണ്യക്കൈനീട്ടം തുണയായി; അഞ്ച് വർഷത്തെ തടവുശിക്ഷ കഴിഞ്ഞ് പാലക്കാട് സ്വദേശി സജീന്ദ്രൻ നാട്ടിലേക്ക് മടങ്ങി
    17/02/2026
    അബുദാബി ഇന്ത്യൻ ഇസ്‌ലാമിക്‌ സെന്ററിനു പുതിയ ഭാരവാഹികൾ
    17/02/2026
    രാഷ്ട്രീയ പ്രചാരണത്തിന് ഖജനാവിലെ പണം വേണ്ട; നവകേരള സർവേ റദ്ദാക്കി ഹൈക്കോടതി
    17/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version