ജിദ്ദ: സുന്നി യുവജന സംഘം(എസ്.വൈ.എസ്)കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ കീഴിൽ കാൽ നൂറ്റാണ്ടോളമായി കോഴിക്കോട് ഗവ: മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരുന്ന സഹായി വാദി സലാം സാന്ത്വന കേന്ദ്രത്തിൻ്റെ പുതിയ ജിദ്ദാ കമ്മറ്റി രൂപീകരിച്ചു. ഐ സിഎഫ് ജിദ്ദ സെൻട്രൽ ജനറൽ സെക്രട്ടറി സയ്യിദ് സൈനുൽ ആബിദീൻ തങ്ങളുടെ അദ്ധ്യക്ഷതയിൽ “സഹായി” ഡയറക്ടർ അബ്ദുല്ല സഅദി ചെറുവാടി ഉദ്ഘാടനം ചെയ്തു.
പൂനൂരിൽ പ്രവർത്തിച്ച് വരുന്ന ആധുനിക സൗകര്യങ്ങളോടു കൂടിയുള്ള ഡയാലിസിസ് സെൻ്റർ പാവപ്പെട്ടവർക്കുള്ള അത്താണിയാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ പ്രവർത്തന വർഷത്തേക്കുള്ള കമ്മിറ്റിയെ യോഗത്തിൽ തെരഞ്ഞെടുത്തു. ഭാരവാഹികൾ: സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ പെരുവള്ളൂർ (പ്രസിഡൻ്റ്) ; അഹമദ് മുഹിയദ്ദീൻ വാഴക്കാട് (ജനറൽ സെക്രട്ടറി ); മുജീബ് റഹ്മാൻ എ ആർ നഗർ (ഫിനാൻസ് സിക്രട്ടറി). അബൂ മിസ്ബാഹി ഐക്കരപ്പടി, അഷ്റഫ് കൊടിയത്തൂർ, ജാബിർ നഈമി ( വൈസ് പ്രസിഡൻ്റുമാർ); ഫജൽ കുറ്റിച്ചിറ, സദഖ കുറ്റിക്കടവ്, സിദ്ദീഖ് മുസ്‌ലിയാർ വലിയപറമ്പ് (ജോയിൻ്റ് സെക്രട്ടറിമാർ) ; മുഹ്‌യിദ്ധീൻ സഖാഫി യൂനിവേഴ്സിറ്റി,ഉബൈദ് സഅദി കുട്ടശ്ശേരി,അബ്ദു റഊഫ് പൂനൂർ,മോയിൻ കുട്ടി ഹാജി കീഴുപറമ്പ്, ഹനീഫ പെരിന്തൽമണ്ണ,കുഞ്ഞിപ്പ അരീക്കോട്,ഫസീൻ അഹമദ് രാമനാട്ടുകര,മൻസൂർ പെരുവള്ളൂർ, റാസിഖ് ചെട്ടിപ്പടി (മെമ്പർമാർ). യോഗത്തിൽ അഹ്മദ് മുഹ്‌യിദ്ധീൻ സ്വാഗതവും സിദ്ദീഖ് വലിയപറമ്പ് നന്ദിയും പറഞ്ഞു.