റിയാദ്: “പ്രവാസത്തിന്റെ കരുതലാവുക, സംഘ ശക്തിക്ക് കരുത്താവുക” എന്ന ശീർശകത്തിൽ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നടത്തുന്ന ദൈമാസ ക്യാമ്പയിന്‍റെ ഭാഗമായി റിയാദ് വയനാട് ജില്ലാ കെ.എം.സി.സി പ്രവർത്തക കൺവെൻഷനും ജില്ലാ കമ്മിറ്റി രൂപീകരണവും നടത്തി.
വെള്ളിയാഴ്ച രാവിലെ ബത്ത കെ.എം.സി.സി ഓഫീസിൽ വെച്ച് മുഹമ്മദ് ബഷീറിന്റെ ഖിറാഅത്തോടെ തുടങ്ങിയ യോഗം സെൻട്രൽ കമ്മിറ്റി പ്രെസിഡന്റ് മുസ്തഫ സാഹിബ് ഉത്ഘാടനം ചെയ്തു, വാർഷിക റിപ്പോർട്ടും വരവ് ചിലവ് കണക്കും ശറഫുദ്ധീൻ അവതരിപ്പിച്ചു, സെൻട്രൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത് തെരഞ്ഞെടുപ്പു നിയന്ത്രിച്ചു.
അലി പി.സി റിലീഫ് കമ്മറ്റി ചെയർമാനായും, സുധീര്‍ മേപ്പാടി ചെയർമാനും , ഷറഫു കംബ്ലാട് പ്രസിഡണ്ടും, ഷഫീര്‍ വെള്ളമുണ്ട ജ.സെക്രട്ടറിയും, നാസര്‍ വാകേരി ട്രഷറര്‍, അസീസ് നെല്ലിയമ്പം
ഓര്‍:സെക്രട്ടറി ആയും വൈസ് പ്രസിഡൻ്റ്മാരായി മനാഫ് കാട്ടിക്കുളം, അഷ് റഫ് പുറ്റാട്, മുഹമ്മദ് ബഷീര്‍ പാട്ടനികുപ്പ്, സൈദ് പനമരം, ജാഫര്‍ വൈത്തിരി എന്നിവരെയും ജോ.സെക്രട്ടറിമാരായി ദഖ് വാന്‍ കരണി, സലാം ബത്തേരി, ഹംസ കരണി, അബ്ദുള്‍ സലാം പനമരം, ആബിദ് ചോലമക്കൽ എനിവരെയും തെരഞ്ഞെടുത്തു.
അലിസാഹിബിന്റെ ആധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ശറഫുദ്ധീൻ സ്വാഗതവും ഷഫീർ നന്ദിയും പറഞ്ഞു.