റിയാദ് – റിയാദിൽ വഴിയാത്രക്കാരെ ആക്രമിച്ചും ഭീഷണിപ്പെടുത്തിയും കവർച്ച നടത്തിയിരുന്ന നാലംഗ നൈജീരിയൻ സംഘത്തെ പോലീസ് പിടികൂടി. രാത്രിയിൽ റോഡിലൂടെ നടന്നുപോവുകയായിരുന്ന ഒരാളെ ഈ സംഘം ക്രൂരമായി ആക്രമിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ റിയാദ് പോലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.
പിടിക്കപ്പെടുമ്പോൾ കൊടുവാളുകളും കത്തികളും മോഷ്ടിച്ച മൊബൈൽ ഫോണുകളും പ്രതികളുടെ പക്കലുണ്ടായിരുന്നു. കേസിൽ ചോദ്യം ചെയ്യലും തെളിവ് ശേഖരണവും പൂർത്തിയാക്കിയ ശേഷം പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് റിയാദ് പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



