റിയാദ്: ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രവർത്തകരുടെ കൗൺസിൽ മീറ്റ് നടന്നു. സെൻട്രൽ കമ്മിറ്റി ഉപദേശക സമിതി ചെയർമാൻ കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ അധ്യക്ഷത വഹിച്ചു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ പ്രവർത്തന റിപ്പോർട്ടും ജോ: ട്രഷറർ അബ്ദുൽ കരീം കൊടുവള്ളി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപള്ളി മോഡറേറ്ററായിരുന്നു.
വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് അഡ്വ: എൽകെ അജിത്ത്, ഷഫീക്ക് പുരക്കുന്നിൽ, ഷിബു ഉസ്മാൻ, ബഷീർ കോട്ടയം, നൗഷാദ് ഇടുക്കി, നാദിർഷാ റഹിമാൻ, നാസർ വലപ്പാട്, മൊയ്തീൻ മണ്ണാർക്കാട്, സിദ്ധീഖ് കല്ലുപറമ്പൻ, മജു സിവിൽ സ്റ്റേഷൻ, അബ്ദുൽ മുനീർ കണ്ണൂർ എന്നിവർ ജില്ലാ പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
ഭാരവാഹികളായ സലീം കളക്കര, സജീർ പൂന്തുറ, ശിഹാബ് കൊട്ടുകാട്, മജീദ് ചിങ്ങോലി, റഷീദ് കൊളത്തറ, റസാഖ് പൂക്കാട്ടുപാടം,റഹിമാൻ മുനമ്പത്ത്, നൗഷാദ് കറ്റാനം, അസ്ക്കർ കണ്ണൂർ, യഹിയ കൊടുങ്ങല്ലൂർ,ജയൻ കൊടുങ്ങല്ലൂർ, വിൻസന്റ് തിരുവനന്തപുരം, അൻസാർ വർക്കല,നാസർ കല്ലറ, സ്മിത മുഹിയിദ്ധീൻ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി നിഷാദ് ആലംങ്കോട് സ്വാഗതവും ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ നന്ദിയും പറഞ്ഞു.
പരിപാടിയുടെ ഭാഗമായി വിവിധ മേഖലകളിൽ മികവ് പുലർത്തിയവരെ ആദരിച്ചു. വയനാട് പുനരധിവാസത്തിന്റെ ഭാഗമായി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിൽ ഏറ്റവും കൂടുതൽ ഫണ്ട് കണ്ടെത്തിയ വ്യക്തികളെ ആദരിച്ചു. സിദ്ധീഖ് കല്ലുപറമ്പൻ,സക്കീർ ദാനത്ത്, അലക്സ് കൊട്ടാരക്കര, ഷംനാദ് കരുനാഗപള്ളി, അമീർ പട്ടണത്ത് എന്നിവർക്കുള്ള ഉപഹാരങ്ങളും സർട്ടിഫിക്കറ്റുകളും നവാസ് വെള്ളിമാട്കുന്ന്, രഘുനാഥ് പറശ്ശിനിക്കടവ്,ഷുക്കൂർ ആലുവ, ഷാനവാസ് മുനമ്പത്ത്, സലീം അർത്തിയിൽ, അശ്റഫ് മേച്ചേരി,ജോൺസൺ മാർക്കോസ്, അഷ്റഫ് കീഴ്പുള്ളിക്കര,നാസർ മാവൂർ, രാജു പാപ്പുള്ളി എന്നിവർ സമ്മാനിച്ചു.
ഹക്കീം പട്ടാമ്പി, മാത്യു ജോസഫ്, ശരത് സ്വാമി നാഥൻ, വഹീദ് വാഴക്കാട്, ജംഷീദ് തുവ്വൂർ, ഒമർ ശരീഫ്,ഇഖ്ബാൽ കുറ്റ്യാടി, ഷിഹാബ് കൈതപൊയിൽ,ആദിൽ രിഫായി, ഷബീർ വരിക്കപളളി, സോണി പാറക്കൽ,ഹരീന്ദ്രൻ കണ്ണൂർ, രാജു തൃശൂർ,ജോമോൻ ആലപ്പുഴ, സാബു കല്ലോലി ഭാഗം,സൈനുദ്ധീൻ, ഹാഷിം കെ.പി, കമറുദ്ധീൻ താമരത്ത്, ബാബു കുട്ടി, മാള മുഹിയിദ്ധീൻ, എന്നിവർ നേതൃത്വം നൽകി.