റിയാദ് – ബലിപെരുന്നാള്‍ അവധിക്കാലത്ത് റിയാദ് മെട്രോ പ്രവര്‍ത്തന സമയം റിയാദ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അറിയിച്ചു. റിയാദ് മെട്രോയില്‍ എല്ലാ റൂട്ടുകളിലും പുലര്‍ച്ചെ 12 മണി വരെ സര്‍വീസുകളുണ്ടാകും. എന്നാല്‍ സര്‍വീസ് ആരംഭിക്കുന്ന സമയം റൂട്ട് അനുസരിച്ച് വ്യത്യാസപ്പെടും. ജൂണ്‍ അഞ്ചു മുതല്‍ 14 വരെ (ദുല്‍ഹജ് ഒമ്പതു മുതല്‍ 18 വരെ) രാവിലെ 10 മുതല്‍ അര്‍ധരാത്രി 12 വരെ ഓറഞ്ച് റൂട്ടില്‍ സര്‍വീസുകളുണ്ടാകും. ജൂണ്‍ 15 ന് രാവിലെ ആറു മുതല്‍ അര്‍ധരാത്രി 12 വരെ സാധാരണ പ്രവര്‍ത്തന സമയം പുനരാരംഭിക്കും.
മറ്റു അഞ്ചു റൂട്ടുകളില്‍ ജൂണ്‍ അഞ്ചിന് രാവിലെ എട്ടിനും ജൂണ്‍ ആറു മുതല്‍ എട്ടു വരെ രാവിലെ പത്തിനും ജൂണ്‍ ഒമ്പതു മുതല്‍ പതിനൊന്നു വരെ രാവിലെ എട്ടിനും സര്‍വീസ് ആരംഭിക്കും. ഈ റൂട്ടുകളില്‍ ജൂണ്‍ 12 ന് രാവിലെ ആറു മുതല്‍ അര്‍ധരാത്രി 12 വരെ സാധാരണ പ്രവര്‍ത്തന സമയം പുനരാരംഭിക്കും.
റിയാദ് ബസുകള്‍ ജൂണ്‍ അഞ്ചു മുതല്‍ 12 വരെ രാവിലെ അഞ്ചു മുതല്‍ അര്‍ധരാത്രി 12 വരെ സര്‍വീസുകള്‍ നടത്തും. ഓണ്‍-ഡിമാന്റ് ബസ് സേവനവും ജൂണ്‍ അഞ്ചു മുതല്‍ 12 വരെ രാവിലെ അഞ്ചു മുതല്‍ അര്‍ധരാത്രി 12 വരെ ലഭ്യമായിരിക്കും.