റിയാദ് – റിയാദ് മെട്രോ പദ്ധതിയിലെ വെസ്റ്റേണ്‍ സ്റ്റേഷന്‍ യാത്രക്കാര്‍ക്ക് മുന്നില്‍ തുറന്നതായി റിയാദ് സിറ്റി റോയല്‍ കമ്മീഷന്‍ അറിയിച്ചു. റിയാദ് മെട്രോ ശൃംഖലയിലെ പ്രധാന അടയാളമായ വെസ്റ്റേണ്‍ സ്റ്റേഷന്‍ തുറന്നതോടെ മെട്രോ പദ്ധതിയിലെ നാലു പ്രധാന സ്റ്റേഷനുകളും പൂര്‍ത്തിയായി. നഗരത്തിലെ പൊതുഗതാഗത സംവിധാനത്തില്‍ പ്രമുഖ നഗര ലാന്‍ഡ്മാര്‍ക്കിന്റെ സാന്നിധ്യം വെസ്റ്റേഷന്‍ സ്റ്റേഷന്‍ ഉറപ്പിക്കുന്നു. റിയാദില്‍ പൊതുഗതാഗത സംവിധാനത്തില്‍ കാണുന്ന ദ്രുതഗതിയിലുള്ള പുരോഗതിയുടെ തുടര്‍ച്ചയാണ് വെസ്റ്റേണ്‍ സ്റ്റേഷന്റെ പ്രവര്‍ത്തനം എന്നും രാജ്യത്തിന്റെ വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി ജീവിത നിലവാരം മെച്ചപ്പെടുത്താനും മൊബിലിറ്റി കാര്യക്ഷമത വര്‍ധിപ്പിക്കാനും പൊതുഗതാഗതത്തെ ആശ്രയിക്കുന്നത് പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്ന സംയോജിത നഗര അടിസ്ഥാന സൗകര്യ വികസനം ഇത് വ്യക്തമാക്കുന്നുവെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.
ഡിസൈന്‍ കാര്യക്ഷമതക്കും പരിസ്ഥിതി സുസ്ഥിരതക്കും ലീഡ് ഗോള്‍ഡ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച വെസ്റ്റേണ്‍ സ്റ്റേഷന്‍, മെട്രോ പദ്ധതിയിലെ നാല് ഐക്കണിക് സ്റ്റേഷനുകളില്‍ ഏറ്റവും വലുതാണ്. കിംഗ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ട് സ്റ്റേഷന്‍, എസ്.ടി.സി ഉലയ സ്റ്റേഷന്‍, ഖസര്‍ അല്‍ഹുകും സ്റ്റേഷന്‍ എന്നിവയാണ് റിയാദ് മെട്രോയിലെ മറ്റു പ്രധാന സ്റ്റേഷനുകള്‍. 1,12,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള വെസ്റ്റേണ്‍ സ്റ്റേഷനില്‍ റീട്ടെയില്‍ സ്പെയ്സുകള്‍, സെന്‍സറി ഗാര്‍ഡന്‍, 550 വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള മസ്ജിദ്, റിയാദ് നിവാസികള്‍ക്ക് സേവനം നല്‍കുന്ന പൊതു സൗകര്യങ്ങള്‍, 600 ലേറെ വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ കഴിയുന്ന പാര്‍ക്കിംഗ് എന്നിവ പോലുള്ള സംയോജിത സൗകര്യങ്ങള്‍ അടങ്ങിയിരിക്കുന്നു.
മണിക്കൂറില്‍ 60,000 ലേറെ ട്രെയിന്‍ യാത്രക്കാരെയും 1,300 ബസ് യാത്രക്കാരെയും ഉള്‍ക്കൊള്ളുാന്‍ കഴിയുന്ന തരത്തിലാണ് സ്റ്റേഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത് നഗരത്തിന്റെ പൊതുഗതാഗത ശൃംഖലയിലെ പ്രധാന കേന്ദ്രമെന്ന നിലയില്‍ അതിന്റെ സുപ്രധാന പങ്ക് പ്രതിഫലിപ്പിക്കുകയും റിയാദിലെ റൂട്ടുകളും പ്രധാന സ്ഥലങ്ങളും തമ്മിലുള്ള മെച്ചപ്പെട്ട കണക്റ്റിവിറ്റിക്ക് സഹായിക്കുകയും ചെയ്യുന്നു.
നാല് ഐക്കണിക് സ്റ്റേഷനുകളുടെ പൂര്‍ത്തീകരണം റിയാദ് മെട്രോ പദ്ധതിയിലെ ഒരു നിര്‍ണായക നാഴികക്കല്ലാണ്. ഈ നഗര ലാന്‍ഡ്മാര്‍ക്കുകള്‍ പൊതുഗതാഗത മേഖലയില്‍ തലസ്ഥാന നഗരിയില്‍ നടക്കുന്ന പരിവര്‍ത്തനത്തെ പ്രതിഫലിപ്പിക്കുന്നു. റിയാദ് മെട്രോ ഉദ്ഘാടനം ചെയ്ത ശേഷം ഇതുവരെ 23.2 കോടിയിലേറെ യാത്രക്കാര്‍ മെട്രോ സര്‍വീസുകള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇത് മെട്രോ സര്‍വീസുകള്‍ക്കായുള്ള വര്‍ധിച്ചുവരുന്ന ആവശ്യത്തെയും തലസ്ഥാനത്തെ താമസക്കാരുടെയും സന്ദര്‍ശകരുടെയും ചലനം സുഗമമാക്കുന്നതില്‍ മെട്രോയുടെ വര്‍ധിച്ചുവരുന്ന പങ്കിനെയും കാണിക്കുന്നു.
മെട്രോ സര്‍വീസുകള്‍ റിയാദ് നഗരത്തിനകത്ത് യാത്രകള്‍ എളുപ്പത്തിലും വേഗത്തിലും ആക്കുന്നു. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറക്കാനും സുസ്ഥിരതയെ പിന്തുണക്കാനും ആധുനികവും സുരക്ഷിതവുമായ ഗതാഗത സേവനങ്ങള്‍ നല്‍കാനുമുള്ള റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ ലക്ഷ്യം.
2024 ഡിസംബര്‍ ഒന്നിനാണ് റിയാദ് മെട്രോയില്‍ സര്‍വീസുകള്‍ക്ക് തുടക്കമായത്. ബ്ലൂ ലൈന്‍, യെല്ലോ ലൈന്‍, വയലറ്റ് ലൈന്‍ എന്നീ മൂന്നു റൂട്ടുകളില്‍ 2024 ഡിസംബര്‍ ഒന്നിനും റെഡ് ലൈന്‍, ഗ്രീന്‍ ലൈന്‍ എന്നീ റൂട്ടുകളില്‍ 2024 ഡിസംബര്‍ 15 നും ഓറഞ്ച് ലൈനില്‍ 2025 ജനുവരി അഞ്ചിനും സര്‍വീസ് ആരംഭിച്ചു.
ലോകത്ത് ഒറ്റയടിക്ക് നടപ്പാക്കിയ ഏറ്റവും വലിയ മെട്രോ പദ്ധതിയാണ് റിയാദിലെത്. റിയാദ് മെട്രോയിലെ ആറു ട്രാക്കുകളുടെ ആകെ നീളം 176 കിലോമീറ്ററാണ്. മെട്രോ പാതകളില്‍ ആകെ 85 സ്റ്റേഷനുകളുണ്ട്. ഇതില്‍ നാലെണ്ണം പ്രധാന സ്റ്റേഷനുകളാണ്. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയിലാണ് മെട്രോ ട്രെയിനുകള്‍ സഞ്ചരിക്കുന്നത്. പ്രതിദിനം 11.6 ലക്ഷത്തിലേറെ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയിലാണ് റിയാദ് മെട്രോ പൂര്‍ത്തിയാക്കിയിരിക്കുന്നത്. റിയാദ് മെട്രോയില്‍ നാല്‍പതു ശതമാനം ട്രാക്കുകളും ഭൂമിക്കടിയിലൂടെ കടന്നുപോകുന്നു. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഡ്രൈവറില്ലാ മെട്രോ ശൃംഖലയാണ് റിയാദിലെത്. സീമെന്‍സ്, ബൊംബാര്‍ഡിയര്‍, അല്‍സ്റ്റോം എന്നിവ നിര്‍മിച്ച 183 ട്രെയിനുകള്‍ റിയാദ് മെട്രോയില്‍ സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്നു. മെട്രോ സംവിധാനത്തില്‍ 2,860 ബസ് സ്റ്റോപ്പുകളും 842 ബസുകളും അടങ്ങിയ 80 ബസ് റൂട്ടുകളും ഉള്‍പ്പെടുന്നു. റിയാദിലെ വികസന പദ്ധതികള്‍ സുഗമമാക്കുന്നതില്‍ മെട്രോ നെറ്റ്വര്‍ക്ക് നിര്‍ണായക പങ്ക് വഹിക്കുന്നു. ട്രാഫിക് ജാമുകള്‍ ലഘൂകരിക്കാനും കാറുകളെ ആശ്രയിക്കുന്നത് കുറക്കാനും ഇന്ധന ഉപയോഗവും മലിനീകരണവും കുറക്കാനും മെട്രോ സഹായിക്കുന്നു.



