റിയാദ് : വേള്‍ഡ് വൈഡ് ഹുല ഹുപ്പില്‍ നാലു മണിക്കൂറും 33മിനിറ്റും 12 സെക്കന്‍ഡും സമയമെടുത്ത് റെക്കാര്‍ഡ് ഭേദിച്ച റുമൈസ ഫാത്തിമയെയും റിയാദില്‍ ഹുലഹുപ്പില്‍ 30 സെക്കന്‍ഡ് കൊണ്ട് 115 പ്രാവശ്യം ഹുലഹുപ്പ് വളയം കറക്കി ഗിന്നസ് ബുക്കില്‍ ഇടം നേടിയ ഐതാന ഋതുവിനെയും റിയാദ് കലാഭവന്‍ ആദരിച്ചു. അഷറഫ് മൂവാറ്റുപുഴ അധ്യക്ഷത വഹിച്ചു.
നാസര്‍ മൗലവി ഉദ്ഘാടനം ചെയ്തു. റിയാദ് കലാഭവന്‍ ചെയര്മാന് റഫീക്ക് മാനങ്കേരി സ്വാഗതം പറഞ്ഞു. റുമൈസ ഫാത്തിമക്കുള്ള ആദരവ് സാമൂഹ്യപ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാടും റിയാദ് കലാഭവന്റെ വനിത വിങ്ങ് പ്രസിഡണ്ട് വല്ലി ജോസും മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രതിനിധി ഖാലിദ് വെള്ളിയോടും ചേര്‍ന്ന് നിര്‍വഹിച്ചു. ഐതാന്‍ ഋതുവിന് ആദരവ് പത്രപ്രവര്ത്തകന് ജയന് കൊടുങ്ങല്ലൂരും നാസര്‍ മൗലവിയും അഷ്റഫ് മൂവാറ്റുപുഴയും മറ്റ് സംഘടന പ്രതിനിധികളും ചേര്‍ന്ന് നിര്‍വഹിച്ചു.
റുമൈസ ഫാത്തിമയുടെ ആദരവ് കുട്ടിയുടെ പിതാവ് റഫീക്ക് മാനങ്കേരി ഏറ്റുവാങ്ങി. സാമൂഹ്യ പ്രവര്ത്തകന് ശിഹാബ് കൊട്ടുകാട്, മാധ്യമപ്രവര്ത്തകന് ജയന് കൊടുങ്ങല്ലൂര്‍, മദീന ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജര്‍ ശിഹാബ്, ഫ്രണ്ട്സ് ഓഫ് ഇന്ത്യ പ്രതിനിധി അസ്ലം പാലത്ത്, തട്ടകം ഇസ്മായില്‍, കിയോസ് കണ്‍വീനര്‍ അനില്‍ ചിറക്കല്‍, കലാഭവന്‍ വനിതാ വിങ്ങ് പ്രസിഡന്റ് വല്ലി ജോസ്, ജിസി ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. റിയാദ് കലാഭവന്‍ ഷാജഹാന് കൊല്ലം നന്ദി പറഞ്ഞു.