റിയാദ്- ഹൂത്തി ഭീകരവാദികൾ നടത്തിയ ആക്രമണത്തില്‍ റിയാദിലെ സൗദി അറാംകോ അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിനുണ്ടായ കേടുപാടുകള്‍ റിയാദ് ഡെപ്യൂട്ടി ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് രാജകുമാരന് പരിശോധിച്ചു.
ഞായറാഴ്ച രാവിലെ കെട്ടിടം ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണം ഉണ്ടായതായും അതിന്റെ ഫലമായി അവശിഷ്ടങ്ങള്‍ സ്ഥലത്ത് പതിച്ചതായും പരിമിതമായ നാശനഷ്ടങ്ങള്‍ ഉണ്ടായതായും പരിക്കുകളോ മരണങ്ങളോ ഉണ്ടായിട്ടില്ലെന്നും സൗദി ഊര്‍ജ മന്ത്രാലയം അറിയിച്ചിരുന്നു. സംഭവത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ പ്രതികരിക്കുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തതായി മന്ത്രാലയം അറിയിച്ചു.

ഹൂത്തികളെ കുറിച്ചും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കു നേരെ അവര്‍ ആക്രമണം നടത്തുന്നതിനെ കുറിച്ചും സൗദി അറേബ്യ തെളിയിച്ച കാര്യങ്ങള്‍ ഹൂത്തി ആക്രമണങ്ങള്‍ സ്ഥിരീകരിക്കുന്നതായി റിയാദ് ഡെപ്യൂട്ടി ഗവര്‍ണര്‍ പറഞ്ഞു. സിവിലിയന്‍, സൈനിക, സുരക്ഷാ മേഖലകളിലെ എല്ലാവരുടെയും ശ്രമങ്ങളെ ഗവര്‍ണര്‍ അഭിനന്ദിച്ചു.
അറാംകോയിലും പരിസരപ്രദേശത്തും ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിച്ച നടപടിക്രമങ്ങളെ കുറിച്ച് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് രാജകുമാരനു മുന്നില്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. കമ്പനി ജീവനക്കാരുടെ ജോലി സുഗമമാക്കാന്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്നും ആവശ്യമായ വിഭവങ്ങള്‍ നല്‍കണമെന്നും ഡെപ്യൂട്ടി ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു.
രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാന്‍ ഭരണാധികാരികള്‍ നടത്തുന്ന ശ്രമങ്ങളെ റിയാദ് ഡെപ്യൂട്ടി ഗവര്‍ണര്‍ പ്രശംസിച്ചു. ദേശീയ ഐക്യത്തെയും രാജ്യത്തിന്റെ സുരക്ഷക്ക് നേരെയുള്ള ഏത് ഭീഷണിയെയും നേരിടാനുള്ള സൗദി സേനയുടെ സുസജ്ജതയെയും മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് രാജകുമാരന് പ്രശംസിച്ചു. റിയാദ് പ്രവിശ്യയിലെ സുരക്ഷാ വകുപ്പ് മേധാവികള്‍ മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് രാജകുമാരനെ അനുഗമിച്ചു.



