റിയാദ് – തലസ്ഥാന നഗരിയിലെ അല്‍റവാബിയിലെ വ്യാപാര സ്ഥാപനം കത്തിനശിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. സമീപത്തെ കൂടുതല്‍ സ്ഥാപനങ്ങളിലേക്ക് തീ പടര്‍ന്നുപിടിക്കുന്നതിനു മുമ്പായി സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീയണച്ചു. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അഗ്നിബാധക്ക് കാരണമെന്നാണ് കരുതുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group