Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, September 11
    Breaking:
    • ജനൂസാനിൽ വാഹനത്തിനകത്ത് 39-കാരൻ മരിച്ച നിലയിൽ
    • ഇസ്രായിലിനെതിരെ തിരിയുമോ കാനഡയും?; ബന്ധം പുനഃപരിശോധിക്കും
    • യാത്രക്കിടെ മലയാളിയുടെ മൊബൈൽ ഫോൺ നഷ്ട്ടപ്പെട്ടു; കണ്ടെത്തി നൽകി അബുദാബി പോലീസ്
    • ഏഷ്യ കപ്പ് :ഇന്ത്യക്ക് എന്ത് യുഎഇ, തകർപ്പൻ ജയവുമായി ചാമ്പ്യന്മാർ
    • ദോഹയിലെ ഇസ്രായില്‍ ആക്രമണത്തില്‍ ഹമാസ് നേതാക്കള്‍ രക്ഷപ്പെട്ടത് എങ്ങനെ?
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    പതിറ്റാണ്ടുകളുടെ റിയാദ് പ്രവാസം ഓർത്തെടുക്കുന്നു, റിയാദ് ഡയസ്പോറ രൂപീകരിച്ചു; പുനഃസമാഗമം 17ന് കോഴിക്കോട്ട്

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം09/08/2024 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    റിയാദ് ഡയസ്പോറ ഭാരവാഹികളായ അഷ്‌റഫ് വേങ്ങാട്ട് (ഉപദേശസമിതി ചെയർമാൻ) ഷകീബ് കൊളക്കാടൻ (ചെയർമാൻ) ⁠നാസർ കാരന്തൂർ (ജനറൽ കൺവീനർ) ⁠ബാലചന്ദ്രൻ നായർ (ട്രഷറർ) നൗഫൽ പാലക്കാടൻ (ചീഫ് കോഡിനേറ്റർ)
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: റിയാദ് നഗരത്തിലും നഗരത്തോട് ചേർന്നുള്ള ചെറു പട്ടണങ്ങളിലും,ഗ്രാമങ്ങളിലും പ്രവാസ ജീവിതം നയിച്ചവരുടെ മലയാളി കൂട്ടായ്മയായി “റിയാദ് ഡയസ്പോറ” എന്ന പേരിൽ സംഘടന നിലവിൽ വന്നതായി സംഘാടകർ അറിയിച്ചു. രാഷ്ട്രീയ,സാമുദായിക,വർണ്ണ,വർഗ്ഗ, വ്യത്യസങ്ങളൊന്നുമില്ലാതെ റിയാദ് പ്രവാസി എന്ന ഒറ്റ മാനദണ്ഡത്തിലാണ് സംഘടന രൂപികരിച്ചതെന്ന് ഫൗണ്ടിങ് അഡ്വൈസർ അഹമ്മദ് കോയ പറഞ്ഞു.

    സംഘടനയെ സക്രിയവും സർഗ്ഗാത്മകവുമായി മുന്നോട്ട് നയിക്കാൻ പ്രധാന കമ്മറ്റിയും വിവിധ സബ് കമ്മറ്റികളും രൂപപീകരിച്ചതായും അദ്ദേഹം പറഞ്ഞു. ഷക്കീബ് കൊളക്കാടൻ (ചെയർമാൻ), നാസർ കാരന്തൂർ (ജന: കൺവീനർ),അഷ്‌റഫ് വേങ്ങാട്ട് (ഉപദേശക സമിതി ചെയർമാൻ), ബാലചന്ദ്രൻ നായർ (ഖജാൻജി), അയ്യൂബ് ഖാൻ (മുഖ്യരക്ഷധികാരി) നൗഫൽ പാലക്കാടൻ (ചീഫ് കോഡിനേറ്റർ), ഉബൈദ് എടവണ്ണ (ഈവന്റ് കൺവീനർ),ഷാജി ആലപ്പുഴ (സൗദി കോഡിനേറ്റർ), ബഷീർ പാങ്ങോട് (പബ്ലിക് റിലേഷൻ ഹെഡ്), നാസർ കാരക്കുന്ന്( വൈസ് ചെയർമാൻ ആൻഡ് മീഡിയ കൺവീനർ) എന്നിവരാണ് മുഖ്യ ഭാരവാഹികൾ.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സാംസ്കാരികം,മീഡിയ,കല,കായികം,രക്ഷാധികാരികൾ,ഉപദേശകസമിതി തുടങ്ങി എല്ലാ മേഖലയിലും അനുഭവജ്ഞരെയും നൈപുണ്യമുള്ളവരെയും ചേർത്തുള്ള സബ് കമ്മറ്റികളും നിലവിൽ വന്നു. തൊഴിൽ പ്രവാസം ആരംഭിച്ച കാലം മുതൽ ഇന്ന് വരെ റിയാദ് പ്രവാസി സമൂഹത്തിൽ വ്യത്യസ്ത മേഖലകളിൽ അടയാളപ്പെടുത്തിയവർ ലോകത്തിന്റെ വിവിധ കോണുകളിൽ ചിതറിക്കിടക്കുകയാണ് അവരെയെല്ലാം സൗഹൃദത്തിന്റെ വിശാലമായ കുടക്ക് കീഴിൽ കൊണ്ട് വരികയാണ് സംഘടന ലക്ഷ്യം വെക്കുന്നതെന്ന് ചെയർമാൻ ഷകീബ് കൊളക്കാടൻ പറഞ്ഞു. വ്യത്യസ്ത രാഷ്ട്രീയ,പൊതു സംഘടനകളിൽ പ്രവർത്തിക്കുമ്പോഴും, രാജ്യത്തിന്റെ വിവിധ നഗരങ്ങളിലും വ്യത്യസ്ത രാജ്യങ്ങളിലും പ്രവാസ ജീവിതം നയിക്കുമ്പോഴും ഏറെക്കാലം ചിലവിട്ട റിയാദ് എല്ലാവർക്കും വൈകാരികമായ അനുഭവമാണ്. അത് പുനർജീവിപ്പിക്കാനുള്ള ശ്രമമാണ് റിയാദ് ഡയസ്പോറയുടേതെന്ന് അഡ്വൈസറി ബോഡ് ചെയർമാൻ അഷ്‌റഫ് വേങ്ങാട്ട് പറഞ്ഞു.

    സംഘടന നേതൃത്വം നൽകുന്ന പ്രഥമ റീ-യൂണിയൻ സംഗമം ഈ മാസം 17 ന് ശനിയാഴ്ച കോഴിക്കോട് റാവിസ് കടവ് റിസോർട്ടിൽ നടക്കുമെന്നും ദശാബ്ദങ്ങളുടെ സൗഹൃദ സമ്മേളനമെന്ന അപൂർവ്വതക്ക് കോഴിക്കോട് സാക്ഷിയാകുമെന്നും ജനറൽ കൺവീനർ നാസർ കാരന്തൂർ പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ള റിയാദ് പ്രവാസികൾക്ക് ഓഗസ്റ്റ് 12 ന് മുമ്പ് റജിസ്‌ട്രേഷൻ നടപടി പൂർത്തിയാക്കണമെന്നും ആദ്ദേഹം പറഞ്ഞു. 17 ന് നടക്കുന്ന സംഗമവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് [email protected] എന്ന വിലാസത്തിലോ +91-8592882356, +91-8606442228,+966,562730751 എന്ന നമ്പറുകളിലോ ബന്ധപ്പെടാമെന്ന് സംഘാടകർ വാർത്താകുറിപ്പിൽ അറിയിച്ചു. തിരുവനന്തപുരം മുതൽ കാസർകോട് വരെ കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെയുള്ളവരും, മുൻകാല റിയാദിലെ പ്രവാസികളായിരുന്ന നിലവിൽ വിവിധ ഗൾഫ് രാജ്യങ്ങളിലും,യൂറോപ്,അമേരിക്ക,തുടങ്ങിയ ദേശങ്ങളിൽ നിന്നും പരിപാടിയിൽ പങ്കെടുക്കാൻ പ്രതിനിധികളെത്തും. ശനിയാഴ്ച്ച രാവിലെ 9 മണിക് ആരംഭിക്കുന്ന സമ്മേളനം വൈകിട്ട് 6 വരെ തുടരും. അതിഥികളായി കോഴിക്കോടെത്തുന്നവരെ മികച്ച ആതിഥേയത്വം നൽകി സ്വീകരിക്കാൻ ഒരുങ്ങിയതായി സംഘാടകർ അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Riyadh Diaspora
    Latest News
    ജനൂസാനിൽ വാഹനത്തിനകത്ത് 39-കാരൻ മരിച്ച നിലയിൽ
    11/09/2025
    ഇസ്രായിലിനെതിരെ തിരിയുമോ കാനഡയും?; ബന്ധം പുനഃപരിശോധിക്കും
    11/09/2025
    യാത്രക്കിടെ മലയാളിയുടെ മൊബൈൽ ഫോൺ നഷ്ട്ടപ്പെട്ടു; കണ്ടെത്തി നൽകി അബുദാബി പോലീസ്
    11/09/2025
    ഏഷ്യ കപ്പ് :ഇന്ത്യക്ക് എന്ത് യുഎഇ, തകർപ്പൻ ജയവുമായി ചാമ്പ്യന്മാർ
    11/09/2025
    ദോഹയിലെ ഇസ്രായില്‍ ആക്രമണത്തില്‍ ഹമാസ് നേതാക്കള്‍ രക്ഷപ്പെട്ടത് എങ്ങനെ?
    11/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.