Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Monday, July 14
    Breaking:
    • ചെൽസിയുടെ ആഘോഷത്തിൽ ‘കുമ്മനടിച്ച്’ ട്രംപ്; കളിക്കാർ പറഞ്ഞിട്ടും മാറിയില്ല
    • പിഎസ്ജിയെ നാണം കെടുത്തി ചെൽസിക്ക് ലോകകപ്പ്
    • അപ്പാർട്ട്മെന്റിൽ പ്രത്യേക ആചാരം അനുഷ്ഠിക്കുന്നതിനിടെ തീപിടിത്തം, ഇന്ത്യൻ സ്ത്രീക്ക് ദാരുണാന്ത്യം
    • ഗാസയില്‍ 139 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു; 150 ലേറെ കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രായില്‍
    • നിമിഷ പ്രിയയുടെ മോചനത്തിന് കാന്തപുരത്തിന്റെ ഇടപെടൽ, കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി സംസാരിച്ചു, ശുഭപ്രതീക്ഷ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Saudi Arabia

    ചരിത്രം കുറിച്ച് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ ‘സ്റ്റെപ് അപ്പ് ‘ ലീഡേഴ്സ് ക്യാമ്പ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/11/2024 Saudi Arabia 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ലീഡേഴ്സ് ക്യാംപിൽ നജ്മ തബ്ഷീറയും സി.പി സൈതലവിയും സംസാരിക്കുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- “പ്രവാസത്തിന്റെ കരുതലാവുക സംഘശക്തിക്ക് കരുത്താവുക” എന്ന ശീർഷകത്തിൽ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി കഴിഞ്ഞ മൂന്ന് മാസമായി നടത്തിവരുന്ന “സ്റ്റെപ് ” ക്യാമ്പയിനിന്റെ ഭാഗമായി നടന്ന “സ്റ്റെപ് അപ്പ് ” ലീഡേഴ്സ് ക്യാമ്പ് ചരിത്രമായി. മലാസ് ഡ്യൂൺസ് ഇന്റർ നാഷണൽ സ്കൂളിൽ നടന്ന ക്യാമ്പിന്റെ ആദ്യ സെഷൻ സൗദി കെഎംസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വി.കെ മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു.

    റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. “സ്വത്വ രാഷ്ട്രീയത്തിന്റെ സമകാലിക പ്രസക്തി” എന്ന വിഷയത്തിൽ മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും ചന്ദ്രികയുടെ മുൻ പത്രാധിപരുമായ സി.പി സൈതലവി പ്രഭാഷണം നിർവഹിച്ചു. ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷ മുന്നേറ്റത്തിന് ജനാധിപത്യപരമായ പോരാട്ടം നടത്തിയ രാഷ്ട്രീയ പ്രസ്ഥാനമാണ് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്. പുതിയ കാലത്തെ എല്ലാ വെല്ലുവിളികളെയും അതിജയിച്ച് മുസ്‌ലിം സമൂഹത്തിന് മുന്നോട്ട് പോകുവാൻ സാധ്യമാകണമെങ്കിൽ ലീഗ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ ധാര മനസ്സിലാക്കുവാനും ഉൾകൊള്ളുവാനും എല്ലാവർക്കും കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സംഘബോധവും ഐക്യവും സഹകരണ മനോഭാവവും പക്വമായ സാമുദായിക നേതൃത്വവും ഉണ്ടായാൽ മാത്രമാണ് ഇന്ത്യൻ സാഹചര്യത്തിൽ മുസ്‌ലിം സമൂഹത്തിന് കൂടുതൽ കരുത്തോടെ മുന്നോട്ട് പോകുവാൻ സാധ്യമാവുകയുള്ളു. അത്തരം പ്രായോഗികവും ഗുണകരവുമായ ചിന്ത കേരളീയ മുസ്‌ലിം സമൂഹത്തിനിടയിൽ ഉണ്ടായത് കൊണ്ട് ധാരാളം നേട്ടങ്ങളുണ്ടാക്കുവാൻ കഴിഞ്ഞിട്ടുണ്ട്. അധികാര പങ്കാളിത്തം സാധ്യതകളാക്കി വിദ്യാഭ്യാസ നവീകരണ പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണ നൽകുവാൻ മുസ്‌ലിം ലീഗിന് കഴിഞ്ഞത് ശ്രദ്ധേയമാണ്. ഇച്ചാശക്തിയും നല്ല കാഴ്ചപ്പാടുമുള്ള നേതൃത്വം കേരളീയ മുസ്‌ലിംങ്ങൾക്കുണ്ടെന്നും ഭിന്നിപ്പ് സൃഷ്ടിക്കുവാൻ ശ്രമിച്ചവരെ പ്രതിരോധിക്കുവാനുള്ള ബോധം സമുദായം കൈവരിച്ചിട്ടുണ്ടെന്നും സി പി സൈതലവി കൂട്ടിച്ചേർത്തു. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര ആദ്യ സെഷനിൽ സ്വാഗതം പറഞ്ഞു.

    രണ്ടാം സെഷനിൽ മുസ്‌ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ. നജ്മ തബ്ഷീറ ” സത്യാനന്തര കാലത്തെ മുസ്‌ലിം ലീഗ് രാഷ്ട്രീയം ” എന്ന വിഷയത്തിൽ പ്രഭാഷണം നിർവ്വഹിച്ചു. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ചെയർമാൻ യു.പി മുസ്തഫ അധ്യക്ഷത വഹിച്ചു. സൗദി കെഎംസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാൻ അലി പാലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.

    പുതിയ കാലത്ത് യാഥാർഥ്യങ്ങളെയും വസ്തുതകളെയും മറച്ചു വെച്ച് നിർമ്മിച്ചെടുക്കുന്ന പൊതുബോധം വലിയ ആശങ്ക ജനിപ്പിക്കുന്നതാണ്. കഴിഞ്ഞ ദിവസം നടന്ന അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡോണാൾഡ് ട്രംപ് നേടിയ വിജയം സത്യാനന്തര കാലത്തിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണെന്ന് നജ്മ അഭിപ്രായപ്പെട്ടു. വിദേശ മാധ്യമങ്ങൾ മെനെഞ്ഞെടുക്കുന്ന കള്ളക്കഥകൾ വിശ്വസിക്കുന്ന ഗുരുതര സാഹചര്യം നമ്മൾ മനസ്സിലാക്കണം. കേരളത്തിൽ സമീപ കാലങ്ങളിലായി അധികാരം നിലനിർത്താൻ സി.പി.എം കളിക്കുന്ന രാഷ്ട്രീയം തികഞ്ഞ വർഗീയമായി മാറുന്നുണ്ട്. വടകര പാർലിമെന്റ് തെരഞ്ഞെടുപ്പിൽ പ്രചരിപ്പിച്ച കാഫിർ സ്ക്രീൻ ഷോർട്ടിന്റെ യഥാർത്ഥ ഉറവിടം കണ്ടെത്തുവാൻ മുസ്‌ലിം ലീഗ് നടത്തിയ ഇടപെടൽ മാതൃകാപരമായിരുന്നുവെന്നും നജ്മ കൂട്ടിച്ചേർത്തു. രണ്ടാം സെഷനിൽ റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത് സ്വാഗതവും അബ്ദുറഹ്മാൻ ഫറൂഖ് നന്ദിയും പറഞ്ഞു. പ്രമുഖ മാപ്പിളപ്പാട്ട് ഗായകൻ ഫിറോസ് ബാബു നയിച്ച “സർവിദേ ഖയാൽ ” എന്നപേരിൽ സംഘടിപ്പിച്ച മെഹ്ഫിൽ ഏറെ ഹൃദ്യമായിരുന്നു. സമാപന സെഷനിൽ അഡ്വ. അനീർ ബാബു നന്ദി പറഞ്ഞു.

    റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ ഉപഹാരം യഥാക്രമം പ്രസിഡന്റ് സി.പി മുസ്തഫ സി പി സൈതലവിക്കും ട്രഷറർ അഷ്‌റഫ്‌ വെള്ളേപ്പാടം അഡ്വ. നജ്മ തബ്ഷീറക്കും ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര ഫിറോസ് ബാബുവിനും കൈമാറി. പ്രഭാഷണങ്ങൾ ആസ്പദമാക്കി നടന്ന ക്വിസ് മത്സരത്തിന് റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷാഫി മാസ്റ്റർ തുവ്വൂർ നേതൃത്വം നൽകി.
    മുൻകൂട്ടി റജിസ്റ്റർ ചെയ്ത റിയാദിലെ വിവിധ കെ.എം.സി.സി ഘടകങ്ങളായ ജില്ല, നിയോജക മണ്ഡലം, ഏരിയ, മുൻസിപ്പൽ, പഞ്ചായത്ത് കമ്മിറ്റികളുടെ ഭാരവാഹികളായ അറുനൂറ് പേരാണ് ക്യാമ്പിൽ സംബന്ധിച്ചത്. സംഘാടന മികവ് കൊണ്ട് ശ്രദ്ധ നേടിയ ക്യാമ്പ് റിയാദിലെ കെഎംസിസിയുടെ സംഘ ശക്തി വിളിച്ചറിയിക്കുന്നതായിരുന്നു. ഉച്ചക്ക് ഒരു മണിക്ക് ആരംഭിച്ച ക്യാമ്പ് രാത്രി ഒൻപത് മണിക്കാണ് അവസാനിച്ചത്.

    സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റംഗങ്ങളായ കെ കെ കോയാമു ഹാജി, മുജീബ് ഉപ്പട, മുഹമ്മദ്‌ വേങ്ങര, റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ജലീൽ തിരൂർ, അസീസ് വെങ്കിട്ട, മാമുക്കോയ തറമ്മൽ,അഷ്‌റഫ്‌ കൽപകഞ്ചേരി, റഫീഖ് മഞ്ചേരി, സിറാജ് മേടപ്പിൽ, പി സി അലി വയനാട്, നജീബ് നല്ലാംങ്കണ്ടി, ഷമീർ പറമ്പത്ത്, നാസർ മാങ്കാവ്, ഷംസു പെരുമ്പട്ട, പി സി മജീദ്, കബീർ വൈലത്തൂർ, കെഎംസിസി നാഷണൽ കമ്മിറ്റി കായിക വേദി കൺവീനർ മൊയ്തീൻ കുട്ടി പൊന്മള, വിവിധ ജില്ലാ കെഎംസിസി ഭാരവാഹികളായ ഷൗക്കത്ത് കടമ്പോട്ട്, സഫീർ മുഹമ്മദ് തിരൂർ, സുഹൈൽ കൊടുവള്ളി, ജാഫർ പുത്തൂർമടം, അൻവർ വാരം, മുഖ്താർ പി ടി പി, മുസ്തഫ പൊന്നംകോട്, ഇബ്രാഹിം ബാദുഷ, ഷാഫി സെഞ്ച്വറി, അഷ്‌റഫ്‌ മേപ്പീരി, ഷറഫു കുമ്പളാട്, അസീസ് നെല്ലിയാമ്പത്ത്,മുഹമ്മദ്‌ കുട്ടി മുള്ളൂർക്കര, ഹിജാസ് തൃശൂർ, കരീം കാനാമ്പുറം, മുജീബ് മൂവാറ്റുപുഴ, അൻസർ വെള്ളക്കടവ് വനിത കെഎംസിസി പ്രസിഡന്റ് റഹ്മത്ത് അഷ്‌റഫ്‌, ജനറൽ സെക്രട്ടറി ജസീല മൂസ, ട്രഷറർ ഹസ്ബിന നാസർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    CP Saidalavi KMCC Najma Thabsheera
    Latest News
    ചെൽസിയുടെ ആഘോഷത്തിൽ ‘കുമ്മനടിച്ച്’ ട്രംപ്; കളിക്കാർ പറഞ്ഞിട്ടും മാറിയില്ല
    14/07/2025
    പിഎസ്ജിയെ നാണം കെടുത്തി ചെൽസിക്ക് ലോകകപ്പ്
    14/07/2025
    അപ്പാർട്ട്മെന്റിൽ പ്രത്യേക ആചാരം അനുഷ്ഠിക്കുന്നതിനിടെ തീപിടിത്തം, ഇന്ത്യൻ സ്ത്രീക്ക് ദാരുണാന്ത്യം
    13/07/2025
    ഗാസയില്‍ 139 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു; 150 ലേറെ കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രായില്‍
    13/07/2025
    നിമിഷ പ്രിയയുടെ മോചനത്തിന് കാന്തപുരത്തിന്റെ ഇടപെടൽ, കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി സംസാരിച്ചു, ശുഭപ്രതീക്ഷ
    13/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version