റിയാദ്: റിയാദ് കെഎംസിസി നേതാവും തവനൂര്‍ നിയോജകമണ്ഡലം മുന്‍ ട്രഷററുമായിരുന്ന തൃപ്രങ്ങോട് ആനപ്പടി ഗഫൂര്‍ കൂട്ടായി (53) നാട്ടില്‍ നിര്യാതനായി. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാലോത്ത്പറമ്പ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഒന്നര വര്‍ഷം മുമ്പാണ് റിയാദില്‍ നിന്ന് ഫൈനല്‍ എക്‌സിറ്റില്‍ നാട്ടിലേക്ക് പോയത്. ഭാര്യ മൈമൂന. മക്കള്‍: അയ്യൂബ്, തസ്‌നി. മരുമക്കള്‍: പരേതനായ സലീം, സുഹൈല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group