ജിദ്ദ: ഹ്രസ്വ സന്ദർശനത്തിനായി മക്കയിലെത്തിയ കോൺഗ്രസ് നേതാവും എം.എൽ.എയുമായ ടി. സിദ്ദീഖിന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മക്കാ സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ ജിദ്ദ എയർപോർട്ടിൽ സ്വീകരണം നൽകി.
ഐഒസി സീനിയർ നേതാക്കളായ ഷാനിയാസ് കുന്നിക്കോട്, ഹാരിസ് മണ്ണാർക്കാട്, സാക്കിർ കൊടുവള്ളി, മക്കാ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ നിസാം മണ്ണിൽ കായംകുളം, നൗഷാദ് തൊടുപുഴ, റഫീഖ് വരന്തരപ്പിള്ളി, നഹാസ് കുന്നിക്കോട് തുടങ്ങിയവരാണ് എം.എൽ.എയെ ജിദ്ദ എയർപോർട്ടിൽ സ്വീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group