Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, May 7
    Breaking:
    • മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ മറ്റ് സ്ഥാനമാനങ്ങൾ വേണ്ട; നിലപാട് കടുപ്പിച്ച് വി.ഡി. സതീശൻ
    • കെ.സിയെ മുഖ്യമന്ത്രിയാക്കണമെന്ന് സുധാകരൻ; കോൺഗ്രസിൽ പോര് മുറുകുന്നു​
    • ​കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് ശരിയല്ല; ലീഗിനെതിരെ രൂക്ഷവിമർശനവുമായി മാത്യു കുഴൽനാടൻ​
    • അന്താരാഷ്ട്ര, പ്രതിരോധ പങ്കാളിത്തങ്ങള്‍ പരമാധികാരത്തിന്റെ ഭാഗമെന്ന് യു.എ.ഇ
    • ഹാജിമാര്‍ക്ക് കുളിര്‍മയേകാന്‍ പുണ്യസ്ഥലങ്ങളില്‍ 6,000 ലേറെ മിസ്റ്റിംഗ് ഫാനുകള്‍, 25,000 ലേറെ കുടിവെള്ള ടാപ്പുകള്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ചികിത്സയിലായിരുന്ന റാന്നി സ്വദേശിനിയായ നഴ്സ് ജിസാനിൽ അന്തരിച്ചു

    താഹ കൊല്ലേത്ത്By താഹ കൊല്ലേത്ത്22/03/2026 Saudi Arabia Gulf Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ചികിത്സയിലായിരുന്ന റാന്നി സ്വദേശിനിയായ നഴ്സ് ജിസാനിൽ അന്തരിച്ചു
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിസാൻ– അബൂഅരീഷ് സൗദി ആംഡ് ഫോഴ്സ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നഴ്സ് പത്തനംതിട്ട റാന്നി നെല്ലിക്കാമൺ കുറിച്ചിപ്പത്തലിൽ വീട്ടിൽ ഷെർളി ഡേവിഡ് ജേക്കബ് (34) മരിച്ചു. ശ്വാസകോശരോഗം ഗുരുതരമായതിനെത്തുടർന്ന് ഈ മാസം അഞ്ചു മുതൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇതേ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായിരുന്നു ഷെർളി. ഇന്ന് രാവിലെ ഷേർളിക്ക് ഹൃദയാഘാതമുണ്ടാകുകയും ആരോഗ്യനില കൂടുതൽ വഷളാകുകയും വൈകിട്ട് നാലു മണിയോടെ അന്ത്യം സംഭവിക്കുകയുമായിരുന്നു. അബഹ അൽഹയാത്ത് ആശുപത്രിയിൽ നഴ്സായ സഹോദരി ഷൈനി ഡേവിഡ് ആശുപത്രിയിൽ ഷെർലിക്കൊപ്പമുണ്ടായിരുന്നു.

    കഴിഞ്ഞ എട്ട് വർഷത്തിലധികമായി ജിസാൻ അബുഅരീഷിൽ സൗദി ഡിഫൻസ് ആശുപത്രിയിൽ ജോലിചെയ്യുകയായിരുന്നു. ഡേവിഡ് ജേക്കബിൻറെയും ശാന്തമ്മയുടെയും മകളായ ഷെർളി വിവാഹിതയാണ്. ജോബിനാണ് ഭർത്താവ്. കുട്ടികളില്ല. അബൂഅരീഷ് ഡിഫൻസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഷെർളിയുടെ മൃതദേഹം നാട്ടിലേക്കയക്കാനുള്ള നിയമനടപടികൾ ആരംഭിച്ചതായി സഹോദരി ഷൈനി അറിയിച്ചു. ഷെർളിയുടെ അകാല വിയോഗം അബുഅരീഷിലെ സഹപ്രവർത്തകരെയും മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി. ജിസാനിലെ വിവിധ പ്രവാസി സംഘടനകൾ ഷെർളിയുടെ വിയോഗത്തിൽ അനുശോചിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Expat Died Latest Saudi
    Latest News
    മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ മറ്റ് സ്ഥാനമാനങ്ങൾ വേണ്ട; നിലപാട് കടുപ്പിച്ച് വി.ഡി. സതീശൻ
    07/05/2026
    കെ.സിയെ മുഖ്യമന്ത്രിയാക്കണമെന്ന് സുധാകരൻ; കോൺഗ്രസിൽ പോര് മുറുകുന്നു​
    07/05/2026
    ​കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് ശരിയല്ല; ലീഗിനെതിരെ രൂക്ഷവിമർശനവുമായി മാത്യു കുഴൽനാടൻ​
    07/05/2026
    അന്താരാഷ്ട്ര, പ്രതിരോധ പങ്കാളിത്തങ്ങള്‍ പരമാധികാരത്തിന്റെ ഭാഗമെന്ന് യു.എ.ഇ
    07/05/2026
    ഹാജിമാര്‍ക്ക് കുളിര്‍മയേകാന്‍ പുണ്യസ്ഥലങ്ങളില്‍ 6,000 ലേറെ മിസ്റ്റിംഗ് ഫാനുകള്‍, 25,000 ലേറെ കുടിവെള്ള ടാപ്പുകള്‍
    07/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.