റിയാദ്- റിയാദ് മേഖലയിൽ ഇന്ന്(ശനി)മുതൽ നാളെ വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. റിയാദ് നഗരം, റുമാഹ്, അൽ-മജ്മഅ, സുൽഫി, അൽ-ഘട്ട്, ഷഖ്‌റ, താദിഖ്, ഹുറൈമല, മറാത്ത്, ദുർമ, അഫീഫ്, ദവാദ്മി, ഖുവൈഇയ്യ, അൽ-റൈൻ, അൽ-ഹരീഖ്, മുസാഹ്മിയ, അൽ-ദലം, ഹൗത ബനീ തമീം, അൽ-ഖർജ്, ലൈല എന്നിവടങ്ങളിലാണ് മഴക്ക് സാധ്യത.
മഴയുള്ള സമയങ്ങളിൽ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്നും സിവിൽ ഡിഫൻസ് നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. മദീന, തബൂക്ക്, കിഴക്കൻ പ്രവിശ്യ എന്നിവടങ്ങളിലും മഴക്ക് സാധ്യതയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



