മൂർച്ചയേറിയ എഴുത്തും. അഗ്നി നിറച്ച അക്ഷരങ്ങളും കൊണ്ട് ജീവിച്ച മഹാൻ
:നജീബ് കാന്തപുരം
കണ്ണൂർ : മൂർച്ചയേറിയ എഴുത്തും, അഗ്നി നിറച്ച അക്ഷരങ്ങളും കൊണ്ട് ജീവിച്ച മഹാനായിരുന്നു റഹീം മേച്ചേരിയെന്ന് മുസ്ലിം ലീഗ് നേതാവ് നജീബ് കാന്തപുരം എം.എൽ.എ. പറഞ്ഞു.
കണ്ണൂർ ഹരിതം ചരിത്ര പഠന കേന്ദ്രം സംഘടിപ്പിച്ച മുൻ ചന്ദ്രിക പത്രാധിപർ റഹീം മേച്ചേരി അനുസ്മരണ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മേച്ചേരിയുടെ എഴുത്തും കരുത്തുറ്റ ഭാഷയും വിട്ടു പിരിഞ്ഞ് രണ്ട് പതിറ്റാണ്ട് കഴിഞ്ഞും ഇന്നും ഹൃദയത്തിൽ നിലനിൽക്കുന്നത് അദ്ദേഹത്തെ പോലുള്ള രചനാത്മകരമായ വ്യക്തികൾ അപൂർവ്വമായത് കൊണ്ടാണന്നും നജീബ് കാന്തപുരം പറഞ്ഞു.
ഹരിതം ചരിത്ര പഠന കേന്ദ്രം ചെയർമാൻ റഹ്മാൻ തായലങ്ങാടിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് സെക്രട്ടരിയേറ്റംഗവും ചരിത്ര ഗ്രന്ഥകർത്താവുമായ എം.സി. വടകര, മുഹമ്മദ് കോയ നടക്കാവ് ( മുൻ റസിഡൻ്റ് എഡിറ്റർ ചന്ദ്രിക ) നവാസ് പുനൂർ ( മുൻ മാനേജിംഗ് എഡിറ്റർ ,സുപ്രഭാതം ) ടി.വി. ബാലൻ ( ചെയർമാൻ , കേരള ഹൗസിംഗ് ബോർഡ് ) ഖാദർ പാലാഴി ( മുൻ ഡയരക്ടർ, സി.എച്ച് ചെയർ ) എസ്.എ. എം. ബഷീർ ( മുൻ പ്രസിഡണ്ട്, ഖത്തർ കെ.എം.സി.സി ) ഒ.ഉസ്മാൻ ( മുൻ അസിസ്റ്റൻ്റ് എഡിറ്റർ ചന്ദ്രിക ) മുഹമ്മദ് മുണ്ടേരി, ഇസ്ഹാഖലി കല്ലിക്കണ്ടി, തുടങ്ങിയവർ പ്രസംഗിച്ചു. ട്രഷറർ സി.കെ. പി. റഹീസ് സ്വാഗതവും ജനറൽ കൺവീനർ ഒ.കെ. സമദ് നന്ദിയും പറഞ്ഞു.