ജിദ്ദ: ഒരു വ്യാഴവട്ടക്കാലമായി ജിദ്ദയിൽ മതപഠനരംഗത്ത് പ്രവർത്തിക്കുന്ന അനസ് ബിൻ മാലിക് മദ്രസയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സൗദി ദേശീയതല ഖുർആൻ പാരായണം & ഹിഫ്ള് മത്സരങ്ങൾ സമാപിച്ചു. സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി എട്ടു കാറ്റഗറികളിലായി 300 ഓളം മത്സരാർത്ഥികളിൽ നിന്ന് ഓൺലൈൻ എലിജിബിലിറ്റി ടെസ്റ്റിലൂടെ ഫൈനൽ റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സൗദിയിലെ അൽ ഖോബാർ, റിയാദ്, ജിസാൻ, താഇഫ്, തൂവൽ, മക്ക, മദീന, ജിദ്ദ എന്നിവിടങ്ങളിൽ നിന്നുള്ള 85 ഓളം പേരാണ് ബോയ്സ് ആൻഡ് ഗേൾസ് വിഭാഗങ്ങളിലായി ഫൈനലിൽ മാറ്റുരച്ചത്.
ജിദ്ദ ഷറഫിയ്യയിലുള്ള അനസ് ബിൻ മാലിക് സെന്റർ ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ ആരംഭിച്ച ഫൈനൽ റൗണ്ട് മത്സരങ്ങൾ വൈകിട്ട് 6 മണിയോടെ അവസാനിച്ചു. ബോയ്സ് വിഭാഗത്തിൽ മദീന മസ്ജിദുന്നബവിയിലെ ക്വുർആൻ അധ്യാപകരായ ശൈഖ് അഹ്‌മദ് മുഹമ്മദ് അസ്‌ലം റഈസ് ഫള്ല്, ശൈഖ് ഹുമൈദുല്ലാഹ് മുഹമ്മദ് നദീർ മുഹമ്മദ്, ശൈഖ് അഹ്‌മദ് മുഹമ്മദ് അൻവർ മുഹമ്മദ് ഹുസൈൻ, ഗേൾസ് വിഭാഗത്തിൽ ശൈഖ മുൻതഹാ അമൂദി ദർവീഷ് സഹ്റാനി, ശൈഖ അബ്‌ലാ ഹാജറാ അബ്ദുൽ അസീസ് എന്നീ പ്രമുഖർ വിധികർത്താക്കളായി.
ബോയ്സ് വിഭാഗം സൂപ്പർ സീനിയർ പാരായണത്തിൽ ഫാറൂഖ് ഒന്നാം സ്ഥാനവും ഹസൻ സഫർ രണ്ടാം സ്ഥാനവും നസീർ പെരുമ്പള മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഗേൾസ് വിഭാഗം സൂപ്പർ സീനിയർ പാരായണത്തിൽ ഹംന യാഖൂബ് ഒന്നാം സ്ഥാനവും സഫ കെ രണ്ടാം സ്ഥാനവും സെറീന മനക്കരത്തൊടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മറ്റു കാറ്റഗറികളിലെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെ വിജയികൾ യഥാക്രമം (സൂപ്പർ സീനിയർ ഗേൾസ് ഹിഫ്ള്) ഹംന യാഖൂബ്, സുഹ ശരീഫ്, സെറീന (സൂപ്പർ സീനിയർ ബോയ്സ് ഹിഫ്ള്) മുഹമ്മദ് സഈദ്, സൽമാൻ ബഷീർ, ബദറുദ്ദീൻ (സീനിയർ ബോയ്സ് പാരായണം) അഹ്‌മദ് റിഷാൻ, മുഹമ്മദ് സഈദ്, വഹീദ് സമാൻ. (സീനിയർ ബോയ്സ് ഹിഫ്ള്) അഹ്മദ് റിഷാൻ, അഹ്മദ് യസീദ്, അബ്ദുല്ല യാസിർ ഹംസ. (സീനിയർ ഗേൾസ് പാരായണം) സുഹാ ശരീഫ്, അൻസല ഫാത്തിമ, ഷസ ഉമർ. (സീനിയർ ഗേൾസ് ഹിഫ്ള്) അൻസല ഫാത്വിമ, ആലിയ ഹനീഫ്, സഫാ. (ജൂനിയർ ബോയ്സ് പാരായണം) അഹ്‌മദ് യാസിർ, മുഹമ്മദ് ഷീസ്, മുഹമ്മദ് റബീഹ്. (ജൂനിയർ ബോയ്സ് ഹിഫ്ള്) മുആദ് അബ്ദുൽ ഹഖ്, മുആസ് തസ്‌ലീം, അബ്ദുല്ലാഹ് സുനീർ. (ജൂനിയർ ഗേൾസ് പാരായണം) ആയിഷ നജീബ്, ഐസ ഹനീഫ്, അദീനാ ഇഖ്ബാൽ. (ജൂനിയർ ഗേൾസ് ഹിഫ്ള്) ആയിഷത് അദീനാ ഇഖ്ബാൽ, ഐസ ഹനീഫ്, ആഇഷ നജീബ്. (സബ്ജൂനിയർ ബോയ്സ് പാരായണം) അബ്ദുല്ല അഷറഫുദ്ദീൻ, അമാൻ ആഷിക്, ഇമ്രാൻ മുഹമ്മദ്. (സബ്ജൂനിയർ ഗേൾസ് പാരായണം) നൗഫ് സുനീർ, അംന അബ്ദുൽ ജബ്ബാർ, ഫാത്വിമ ബിൻത് നിസാർ. (സബ് ജൂനിയർ ഗേൾസ് ഹിഫ്ള്) ഉമ്മുകുൽസൂം റഫീഖ്, ആഇഷ അഹ്‌മദ്, അഹ്‌ലാം.
സമാപന സമ്മേളനത്തിൽ ജെ.ഡി.സി.സി പ്രസിഡന്റ് സുനീർ പുളിക്കൽ അധ്യക്ഷത വഹിച്ചു. ദഅവാ സെന്റർ മേധാവിയും മർകസ് അനസ്ബിൻ മാലിക് മുശ്രിഫുമായ ശൈഖ് ഫായിസ് അസ്സലി ഉദ്ഘാടനം ചെയ്തു. ത്വാഇഫ് യൂണിവേഴ്സിറ്റി പ്രൊഫസറും പണ്ഡിതനുമായ ഡോക്ടർ യാസർ ബിൻ ഹംസ ഉദ്ബോധനം നടത്തി. ജിദ്ദ ജാലിയാത് മലയാള വിഭാഗം മേധാവി ഉമർ കോയ മദീനി, സെന്റർ ദാഇ ഇബ്രാഹിം ഹുസൈൻ അൽഹികമി, മദ്രസ പ്രിൻസിപ്പൽ മുഹമ്മദ് റഫീഖ് സുല്ലമി പ്രസംഗിച്ചു. വിജയികൾക്ക് വിവിധ സ്ഥാപനങ്ങൾ സ്പോൺസർ ചെയ്ത സ്വർണ്ണനാണയങ്ങൾ ഉൾപ്പെടെയുള്ള സമ്മാനങ്ങളും, ജംഇയ്യതുത്തർതീലിന്റെ സർട്ടിഫിക്കറ്റുകളും ഷെയ്ക്ക് ഫായിസ് അസ്സഹലി വിതരണം ചെയ്തു.
ജെ.ഡി.സി.സി. ഭാരവാഹികളായ ഫൈസൽ വാഴക്കാട്, റശീദ് ചേറൂർ, അബ്ദുൽ ജലീൽ വളവന്നൂർ, പ്രൊഫസർ മുഹമ്മദ് റിയാസ്, റൗനഖ് ഓടക്കൽ, നബീൽ പാലപ്പറ്റ, അബ്ദുൽ ജബ്ബാർ വണ്ടൂർ, മക്കാ ജാലിയാത് ഐ.ടി. വിഭാഗം ഹെഡ് അമീൻ ഹികമി സ്വാഗതസംഘം കൺവീനർമാരായ ഹാഫിസ് മുഹമ്മദ് ഇഖ്ബാൽ (പ്രോഗ്രാം), അബ്ദുൽ ജബ്ബാർ അൽബെയ്ക് (വളണ്ടിയർ), മുഹമ്മദ് റാഫി കണ്ണൂർ (സ്റ്റേജ്), അബ്ദുൽ ജബ്ബാർ ടൊയോട്ട (ഫുഡ്), സൗബാൻ മൊറയൂർ (ഐ.ടി.) തുടങ്ങിയവർ നേതൃത്വം നൽകി.
അനസ് ബിനു മാലിക്ക് മദ്രസ സംഘടിപ്പിച്ച സൗദി ദേശീയ തല ഖുർആൻ & ഹിഫ്ള് മത്സരങ്ങളുടെ സമാപന സമ്മേളനം അനസ് ബിൻ മാലിക് സെൻറർ ഡയറക്ടർ ശൈഖ് ഫായിസ് അൽ സഹലി ഉദ്ഘാടനം ചെയ്യുന്നു