Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Saturday, June 28
    Breaking:
    • മെസ്സിക്കൊരു അപൂ‍ർവ പിറന്നാൾ സമ്മാനം; ഖത്തർ ആരാധകൻ തീർത്ത ലെന്റികുലർ ചിത്രം ശ്രദ്ധനേടുന്നു
    • നീതിയുള്ള ലോകമായിരുന്നെങ്കിൽ അമേരിക്ക ആക്രമിക്കേണ്ടിയിരുന്നത് ഇസ്രായിലിന്റെ ആണവ കേന്ദ്രം- തുര്‍ക്കി അല്‍ഫൈസല്‍
    • ക്ലബ്ബ് ലോകകപ്പ് പ്രീക്വാർട്ടർ ഇന്നു മുതൽ; ബ്രസീലിയൻ അങ്കവും ചെൽസി – ബെൻഫിക്ക പോരാട്ടവും പൊടിപാറും
    • നിയമ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്നു പേർ അറസ്റ്റിൽ
    • അസാധാരണ കഴിവുണ്ടോ? അമേരിക്കയിലേക്ക് പറക്കാം; അറിയാം ഒ വൺ വിസയെപ്പറ്റി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Gulf»Saudi Arabia

    അല്‍ഹസയില്‍ പബ്ലിക് ബസ് സര്‍വീസിന് തുടക്കം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/06/2025 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമാം – കിഴക്കന്‍ പ്രവിശ്യയില്‍ പെട്ട അല്‍ഹസയില്‍ പബ്ലിക് ബസ് പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇതോടെ സേവന മേഖലയില്‍ അല്‍ഹസ പുതിയ ഘട്ടത്തിന് തുടക്കം കുറിച്ചു. ആധുനികവും സുസ്ഥിരവുമായ ഗതാഗത പരിഹാരങ്ങള്‍ നല്‍കി ആയിരക്കണക്കിന് പ്രദേശവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും സേവനം നല്‍കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ പദ്ധതി ഗുണപരമായ കുതിച്ചുചാട്ടമാണ്.

    അല്‍ഹസയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ശ്രദ്ധാപൂര്‍വം നിശ്ചയിച്ച 132 സ്റ്റോപ്പുകള്‍ ഉള്‍പ്പെടെ ആകെ 222 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഏഴ് പ്രധാന റൂട്ടുകളാണ് പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ അടങ്ങിയിരിക്കുന്നതെന്ന് അല്‍ഹസ നഗരസഭ പറഞ്ഞു. ഈ ശൃംഖലയില്‍ 41 ആധുനിക ബസുകള്‍ ദിവസേന 18 മണിക്കൂര്‍ സര്‍വീസ് നടത്തുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അവസരങ്ങള്‍ സ്വദേശിവല്‍ക്കരിക്കാനും സ്വദേശി ജീവനക്കാരുടെ ശേഷികള്‍ വികസിപ്പിക്കാനുമുള്ള പബ്ലിക് ബസ് പദ്ധതിയുടെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന നിലക്ക് ബസുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സൗദി ഡ്രൈവര്‍മാരെ മാത്രമാണ് നിയോഗിച്ചിരിക്കുന്നത്. ആകെ 123 സൗദി ഡ്രൈവര്‍മാരെയാണ് ബസുകളില്‍ നിയമിച്ചിരിക്കുന്നത്. ഇതിലൂടെ ഈ സുപ്രധാന വ്യവസായത്തിന്റെ വികസനത്തിനും സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും അല്‍ഹസ നിവാസികളായ സൗദി പൗരന്മാര്‍ നേരിട്ട് സംഭാവന നല്‍കുന്നു.


    അല്‍ഹസയില്‍ ഗതാഗതം സുഗമമാക്കുകയും ജീവിത നിലവാരം ഉയര്‍ത്തുകയും ഗതാഗത സുരക്ഷ വര്‍ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്ന ഒന്നിലധികം ഓപ്ഷനുകള്‍ നല്‍കാനാണ് പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ദേശീയ ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് തന്ത്രത്തിന്റെ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി, കാര്‍ബണ്‍ ബഹിര്‍ഗമനവും പരിസ്ഥിതി മലിനീകരണവും പ്രധാന റോഡുകളിലെ ഗതാഗത തിരക്കും കുറക്കുന്നതില്‍ വ്യക്തമായ പോസിറ്റീവ് സ്വാധീനം ചെലുത്താന്‍ പദ്ധതിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

    ഉയര്‍ന്ന വഴക്കവും കുറഞ്ഞ പ്രവര്‍ത്തന ചെലവും പദ്ധതിയുടെ സവിശേഷതയാണ്. പദ്ധതിക്ക് ചെലവേറിയ അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മാണം ആവശ്യമില്ല. ഇത് ഭാവിയില്‍ പബ്ലിക് ബസ് പദ്ധതി ശൃംഖല എളുപ്പത്തില്‍ പരിഷ്‌കരിക്കാനും വികസിപ്പിക്കാനും അനുവദിക്കുമെന്ന് അല്‍ഹസ നഗരസഭ അഭിപ്രായപ്പെട്ടു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Alhasa BusService PublicTransport
    Latest News
    മെസ്സിക്കൊരു അപൂ‍ർവ പിറന്നാൾ സമ്മാനം; ഖത്തർ ആരാധകൻ തീർത്ത ലെന്റികുലർ ചിത്രം ശ്രദ്ധനേടുന്നു
    28/06/2025
    നീതിയുള്ള ലോകമായിരുന്നെങ്കിൽ അമേരിക്ക ആക്രമിക്കേണ്ടിയിരുന്നത് ഇസ്രായിലിന്റെ ആണവ കേന്ദ്രം- തുര്‍ക്കി അല്‍ഫൈസല്‍
    28/06/2025
    ക്ലബ്ബ് ലോകകപ്പ് പ്രീക്വാർട്ടർ ഇന്നു മുതൽ; ബ്രസീലിയൻ അങ്കവും ചെൽസി – ബെൻഫിക്ക പോരാട്ടവും പൊടിപാറും
    28/06/2025
    നിയമ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്നു പേർ അറസ്റ്റിൽ
    28/06/2025
    അസാധാരണ കഴിവുണ്ടോ? അമേരിക്കയിലേക്ക് പറക്കാം; അറിയാം ഒ വൺ വിസയെപ്പറ്റി
    28/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.