മദീന – നഗരത്തിലെ റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ച് വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട മൂന്നംഗ സംഘം അറസ്റ്റില്‍. സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ച് മദീന പ്രവിശ്യ പോലീസാണ് അറസ്റ്റ് ചെയ്തത്. പ്രവാസികളായ രണ്ടു യുവതികളും ഒരു പുരുഷനും അടങ്ങിയ സംഘമാണ് അറസ്റ്റിലായത്. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മദീന പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



