അൽകോബാർ: പ്രവാസി വെൽഫെയർ അൽകോബാർ മധ്യമേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡെത്ത് ഫോർമാലിറ്റീസ് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സൗദിയിൽ മരണം സംഭവിച്ചാൽ മൃതദേഹം മറവ് ചെയ്യുന്നതിനും നാട്ടിലേക്ക് അയക്കുന്നതിനും വേണ്ട നടപടിക്രമങ്ങളെ കുറിച്ച് സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ സലിം ആലപ്പുഴ, ജുബൈൽ ആണ് ക്ലാസ് നയിച്ചത്.
പ്രസേൻറ്റേഷൻ സഹിതം അവതരിപ്പിച്ച ക്ലാസ് വിജ്ഞാനപ്രദമായി. പ്രവാസി വെൽഫെയർ സൗദി അറേബ്യയുടെ പത്താം വാർഷിക പരിപാടികളുടെ ഭാഗമായാണ് പരിപാടി ഒരുക്കിയത്.
മധ്യമേഖലാ പ്രസിഡന്റ് സിയാദ് അധ്യക്ഷ്യത വഹിച്ചു. ഖോബാർ റീജിയണൽ കമ്മിറ്റി പ്രസിഡന്റ് സാബിഖ്, ദമ്മാം റീജിയണൽ കമ്മിറ്റി പ്രസിഡന്റ് അബ്ദു റഹീം തിരൂർക്കാട് എന്നിവർ ആശംസകൾ അർപ്പിച്ചു. സെക്രട്ടറി ഹാരിസ് കലൂർ സ്വാഗതവും ഷിബിലി കോട്ടയം നന്ദിയും പറഞ്ഞു.
ജുബൈൽ റീജിയണൽ കമ്മിറ്റി പ്രസിഡന്റ് ഷിഹാബ് പെരുമ്പാവൂർ, മധ്യമേഖലാ എക്സിക്യുട്ടീവ് അംഗങ്ങൾ ആയ അനീസ് കോട്ടയം, അബ്ദുല്ല പറവൂർ, ഫർഹദ് വൈപ്പിൻ, കുഞ്ഞുമുഹമ്മദ് എന്നിവർ പരിപാടി നിയന്ത്രിച്ചു.
ചടങ്ങിൽ യൂറോ, കോപ്പ അമേരിക്ക ഫുട്ബാൾ പ്രവചന മത്സര വിജയികൾക്ക് സാബിഖ് കോഴിക്കോടും, കിഴക്കൻ പ്രവിശ്യ ആക്ടിംഗ് പ്രസിഡന്റ് സിറാജ് തലശ്ശേരി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.