Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Sunday, June 29
    Breaking:
    • കാളികാവ് സ്വദേശി റാഷിദ് അൻവർ കുവൈത്തിൽ നിര്യാതനായി
    • നടപടിക്രമങ്ങള്‍ക്ക് തവാസുല്‍ സേവനം ഉപയോഗപ്പെടുത്തണമെന്ന് ജവാസാത്ത്
    • എടക്കര സ്വദേശി റിയാദില്‍ നിര്യാതനായി
    • ഗൂഗിൾ ഡോപ്പിൾ ആപ്പ്: ഇനി എ.ഐ. ഉപയോഗിച്ച് വസ്ത്രങ്ങൾ വെർച്വലായി പരീക്ഷിക്കാം
    • മയക്കുമരുന്ന് കടത്ത്: അഞ്ചുപേരുടെ വധശിക്ഷ നടപ്പാക്കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Gulf»Saudi Arabia

    പ്രവാസി വെൽഫെയർ റിയാദ് ദശവാർഷികാഘോഷം ‘സ്പർശം’

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/11/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: പ്രവാസി വെൽഫെയർ ദശവാർഷികാഘോഷം ‘സ്പർശം’ ആഘോഷിച്ചു. മലസിലെ അൽയസ്മിൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് വെൽഫെയർ പാർട്ടി കേരള സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. പരസ്പര സൗഹൃദവും സാഹോദര്യവും ഊട്ടിയുറപ്പിക്കാൻ ഇത്തരം സദസ്സുകൾ പ്രചോദനമാകുമെന്ന് റസാഖ് പാലേരി അഭിപ്രായപ്പെട്ടു. ആടുജീവിതം സിനിമയിലെ പെരിയോനെ എന്ന ഗാനം സോഷ്യൽമീഡിയയിൽ ആലപിച്ചു പ്രശസ്തയായ ഗായിക മീര മഞ്ചേരി ആഘോഷച്ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പ്രവാസി മ്യൂസിക് ബാൻഡിന്റെ ലോഗോ പ്രകാശനം മീര മഞ്ചേരി നിർവഹിച്ചു. ദിൽഷാദ് കൊല്ലം , രഞ്ജിത് ചന്ദ്രൻ , അനസ് കണ്ണൂർ, സലിം ചാലിയം എന്നിവരടങ്ങുന്ന മ്യൂസിക് ബാൻഡും മീര മഞ്ചേരിയും ചേർന്ന സംഗീത നിശയും അരങ്ങേറി. പ്രവാസി മ്യൂസിക് ബാൻഡ് മലയാളം, ഹിന്ദി, തമിഴ് തുടങ്ങിയ വിവിധ ഭാഷകളിലെ ഗാനങ്ങൾ ആലപിച്ചു. പി കെ പാറക്കടവിന്റെ ഇടിമിന്നലുകളുടെ പ്രണയം എന്ന കൃതിയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് അഷ്‌റഫ് കൊടിഞ്ഞി രചിച്ച ഏകപാത്ര നാടകം ‘ഒരു ഫലസ്തീനിയൻ പ്രണയഗാഥ’ നജാത് ബിൻ അഹമ്മദ് വേദിയിൽ അവിസ്മരണീയമാക്കി.

    പ്രവാസി കുട്ടികളുടെ ഗ്രൂപ്പ് ഡാൻസ്, ഗാനങ്ങൾ, മൈം തുടങ്ങിയവയും അരങ്ങേറി. വിക്കിപീഡിയ എഡിറ്റിംഗിലൂടെ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ശുമേസി ഏരിയ പ്രസിഡന്റ് ഇർഷാദിനും , ഇന്ത്യൻ ഇന്റർനാഷനൽ സ്കൂൾ റിയാദിന്റെ ചെയർപേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ട ഷഹനാസ് സാഹിലിനും ചടങ്ങിൽ ഓർമഫലകം സമ്മാനിച്ചു. പ്രവാസി വെൽഫെയർ റിയാദ് പ്രവിശ്യ പ്രസിഡന്റ് ഖലീൽ പാലോട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബാരിഷ് ചെമ്പകശ്ശേരി സ്വാഗതം ആശംസിച്ചു. ട്രഷറർ എം.പി ഷഹ്ദാൻ നന്ദി പ്രകാശിപ്പിച്ചു. നിസാർ വാണിയമ്പലം അവതാരകനായിരുന്നു.

    അബ്ദുറഹ്മാൻ ഒലയാൻ , റിഷാദ് എളമരം, അജ്മൽ കൊണ്ടോട്ടി , ശിഹാബ് കുണ്ടൂർ , അഫ്സൽ ഹുസൈൻ , അഫ്‌നിദ അഷ്ഫാഖ് , ജസീറ അജ്മൽ , സമീർ നിലമ്പൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Pravasi welfare
    Latest News
    കാളികാവ് സ്വദേശി റാഷിദ് അൻവർ കുവൈത്തിൽ നിര്യാതനായി
    28/06/2025
    നടപടിക്രമങ്ങള്‍ക്ക് തവാസുല്‍ സേവനം ഉപയോഗപ്പെടുത്തണമെന്ന് ജവാസാത്ത്
    28/06/2025
    എടക്കര സ്വദേശി റിയാദില്‍ നിര്യാതനായി
    28/06/2025
    ഗൂഗിൾ ഡോപ്പിൾ ആപ്പ്: ഇനി എ.ഐ. ഉപയോഗിച്ച് വസ്ത്രങ്ങൾ വെർച്വലായി പരീക്ഷിക്കാം
    28/06/2025
    മയക്കുമരുന്ന് കടത്ത്: അഞ്ചുപേരുടെ വധശിക്ഷ നടപ്പാക്കി
    28/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.