Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, April 15
    Breaking:
    • ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഇറാന് പണം നൽകിയെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ഖത്തർ
    • തെക്കൻ ലെബനോനിൽ ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടൽ: ഇസ്രായിലി സൈനികൻ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്
    • ഇസ്രായിൽ-യുഎസ് ആക്രമണം: ഇറാന് 27,000 കോടി ഡോളറിന്റെ സാമ്പത്തിക നഷ്ടമെന്ന് റിപ്പോർട്ട്
    • മലപ്പുറം തൂത്തുവാരുമെന്ന് ലീഗ്; കോഴിക്കോട് എൽഡിഎഫിന് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് കോൺഗ്രസ്
    • ലെബനോനും ഇസ്രായിലും തമ്മിലുള്ള ചര്‍ച്ചകള്‍ റദ്ദാക്കണമെന്ന് ഹിസ്ബുല്ല
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    പ്രവാസി സാഹിത്യോത്സവ് 2024 : സൗദി ഈസ്റ്റ് നാഷനൽ സ്വാഗതസംഘം രൂപീകരിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/09/2024 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഹായിൽ : കലാലയം സാംസ്‌കാരിക വേദിയുടെ കീഴിൽ വർഷം തോറും വിപുലമായി നടത്തിവരാറുള്ള പ്രവാസി സാഹിത്യോത്സവിന്റെ 14 മത് എഡിഷൻ സൗദി ഈസ്റ്റ്‌ നാഷനൽ സ്വാഗതസംഘം രൂപീകരിച്ചു. വിവിധ രാഷ്ട്രീയ സാംസ്കാരിക സാമൂഹിക സാഹിത്യ പ്രവർത്തകർ പങ്കെടുത്ത സംഗമം ഐ സി എഫ് ഹയിൽ ജനറൽ സെക്രട്ടറി ബഷീർ നല്ലളം ഉദ്‌ഘാടനം ചെയ്തു. സാംസ്കാരിക രംഗത്തെ ഒട്ടും ആശാ വാഹമല്ലാത്ത പുതിയ കാല ചർച്ചകൾ ചൂട് പിടിച്ച ഈ വർത്തമാനകാലത്ത് യുവതയെയും വിദ്യാർത്ഥികളെയും ധാർമിക വഴിയിൽ കൊണ്ടുവരാനും മനുഷ്യത്വമുള്ള പ്രബുദ്ധരായ ഒരു തലമുറയെ വാർത്തെടുക്കാനും ഇത്തരം കലാ സാംസ്കാരിക പരിപാടികൾ അനിവാര്യമാണെന്ന് സംഗമം അഭിപ്രായപ്പെട്ടു.

    ആർഎസ് സി നാഷനൽ ചെയർമാൻ ഇബ്രാഹിം അംജദിയുടെ അധ്യക്ഷതയിൽ ചേർന്ന സംഗമത്തിൽ ആർ എസ് സി ഗ്ലോബൽ പ്രതിനിധി സലീം പട്ടുവം സന്ദേശപ്രഭാഷണം നടത്തി, ഐ സി എഫ് പ്രൊവിൻസ് പ്രസിഡൻറ് ഹമീദ് സഖാഫി, എംബസി കോർഡിനേറ്ററും സാമൂഹിക പ്രവർത്തകനുമായ ചാൻസ അബ്ദുൽ റഹ്മാൻ, കെ എം സി സി ഹയിൽ ജനറൽ സെക്രട്ടറി ബാപ്പു എസ്റ്റേറ്റ് മുക്ക്, അൽ ഹബീബ് ഹോസ്പിറ്റൽ എംഡി നിസാം അലി പറക്കാട്ട്,ഹായിൽ ലുലു ജനറൽ മാനേജർ നൗഫൽ തൃശ്ശൂർ, ഐ സി എഫ് ഹയിൽ നേതാവ് അബ്ദുൽ റഹ്മാൻ മദനി, അബീർ മെഡിക്കൽ ഗ്രൂപ്പ് പ്രതിനിധി അജ്മൽ, ഹായിൽ പ്രവാസി കൂട്ടായ്മ പ്രതിനിധി രജീഷ് ഇരിട്ടി, ഒ ഐ സി സി പ്രതിനിധി ഹൈദർ, നവോദയ പ്രതിനിധി ജസീൽ, അഫ്സൽ കായംകുളം, മുസമ്മിൽ എന്നിങ്ങനെ കലാ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ വ്യാപാര രംഗത്തെ പ്രമുഖർ സംസാരിച്ചു. ആർ എസ് സി ഗ്ലോബൽ സെക്രട്ടറി കബീർ ചേളാരി സ്വാഗത സംഘ കമ്മറ്റിയെ പ്രഖ്യാപിച്ചു. അബ്ദുൽ ഹമീദ് സഖാഫി ചെയർമാനും, ബഷീർ നല്ലളം ജനറൽ കൺവീനറുമായ 121 അംഗ സംഘാടക സമിതിയാണ് നിലവിൽ വന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നവംബര് 8-ന് ഹായിലിൽ വെച്ച് നടക്കുന്ന നാഷനൽ സാഹിത്യോത്സവിൽ റിയാദ്, അൽ അഹ്‌സ, അൽ ഖസീം, ഹായിൽ , അൽ ജൗഫ്, ജുബൈൽ, അൽ ഖോബാർ, തുടങ്ങി 9 സോണുകളിൽ നിന്നും പ്രസ്തുത പ്രദേശങ്ങളിൽനിന്നുള്ള വിവിധ ക്യാമ്പസുകളിൽ നിന്നുമായി രണ്ടായിരത്തോളം മത്സരാർത്ഥികൾ പങ്കെടുക്കും. കലാ-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ ഈ കലാമേളയിൽ സംബന്ധിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. പ്രസ്‌തുത സംഗമത്തിൽ ആർഎസ് സി നാഷനൽ കലാലയം സെക്രട്ടറി നൗഷാദ് മാസ്റ്റർ മണ്ണാർക്കാട് സ്വാഗതവും ആർഎസ് സി ഹായിൽ എക്സികുട്ടീവ് സെക്രട്ടറി നൗഫൽ പറക്കുന്ന് നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഇറാന് പണം നൽകിയെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ഖത്തർ
    14/04/2026
    തെക്കൻ ലെബനോനിൽ ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടൽ: ഇസ്രായിലി സൈനികൻ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്
    14/04/2026
    ഇസ്രായിൽ-യുഎസ് ആക്രമണം: ഇറാന് 27,000 കോടി ഡോളറിന്റെ സാമ്പത്തിക നഷ്ടമെന്ന് റിപ്പോർട്ട്
    14/04/2026
    മലപ്പുറം തൂത്തുവാരുമെന്ന് ലീഗ്; കോഴിക്കോട് എൽഡിഎഫിന് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് കോൺഗ്രസ്
    14/04/2026
    ലെബനോനും ഇസ്രായിലും തമ്മിലുള്ള ചര്‍ച്ചകള്‍ റദ്ദാക്കണമെന്ന് ഹിസ്ബുല്ല
    14/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.