റിയാദ്- നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് മെഡിക്കല്‍ പരിരക്ഷ ഉറപ്പുവരുത്താന്‍ കേരളസര്‍ക്കാര്‍ തയ്യാറാവണമെന്ന് റിയാദ് തൃശൂര്‍ ജില്ല പ്രവാസി കൂട്ടായ്മ ആവശ്യപ്പെട്ടു. കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് പ്രവാസികളുടെ മക്കളുടെ ഉന്നത വിദ്യാഭാസത്തിനു ഏര്‍പെടുത്തിയിരിക്കുന്ന ഫീസ് മാനദണ്ഡത്തെ യോഗം വിമര്‍ശിച്ചു. ചില മാനേജ്‌മെന്റുകള്‍ വിദ്യാഭ്യാസത്തെ വില്‍പന ചരക്കാക്കിയിരിക്കുന്നു. ഇതില്‍ സര്‍ക്കാര്‍ ഇടപെട്ട് ഫീസ് ഇളവ് ഉണ്ടാകാത്ത പക്ഷം പ്രവാസികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭാസത്തിന് കഴിയാത്ത അവസ്ഥ ഉണ്ടാകുന്നുണ്ട്. നാട്ടിലെ കുട്ടിള്‍ക്ക് ഏര്‍പ്പെടുത്തുന്ന അതെ ഫീസ് പ്രവാസികളുടെ മക്കള്‍ക്കും നല്‍കണമെന്നും സര്‍ക്കാറിനോട് ആവശ്യമുന്നയിച്ചു. പ്രവാസം കഴിഞ്ഞു നാട്ടിലേക്ക് പോകുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് സൗജന്യ മെഡിക്കല്‍ സുരക്ഷ സൗകര്യം ഒരുക്കുന്നതിന് ഊന്നല്‍ നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജനറല്‍ബോഡി യോഗത്തില്‍ പ്രസിഡന്റ് ഷാജി കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സഗീര്‍ അന്താറത്തറ സ്വഗതം പറഞ്ഞു. ട്രഷറര്‍ സോണറ്റ് കൊടകര വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. ജീവകാരുണ്യ കണ്‍വീനര്‍ രാജു തൃശൂര്‍, ഭാരവാഹി കമ്മിറ്റി അംഗങ്ങളായ ലിനോ മുട്ടത്ത്, സുധാകരന്‍, രാധാകൃഷ്ണന്‍ കളവൂര്‍, റസാഖ് ചാവക്കാട്, കുമാര്‍ ബദിയ, ജിജു വേലായുധന്‍, അനില്‍ കുന്ദംകുളം, ജമാല്‍ പൊട്ടിച്ചിറ, സുനില്‍ കൊടകര, ബാബു നിസാര്‍, ഡേവിഡ് മങ്ങാന്‍, ബാലന്‍, ശശിധരന്‍ പുലാശ്ശേരി, രഘുനന്ദന്‍, ബാബു രാമചന്ദ്രന്‍, അലി ദേശമംഗലം, ഗഫൂര്‍, ജോസ് എന്നിവര്‍ പങ്കെടുത്തു.
ജനറല്‍ബോഡി യോഗത്തില്‍ കൂട്ടായ്മയുടെ പുതിയ സാരഥികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് രാധാകൃഷ്ണന്‍ കളവൂര്‍, ജനറല്‍ സെക്രട്ടറി സഗീര്‍ അന്തറത്തറ, ട്രഷറര്‍ അനില്‍ മാളിയേക്കല്‍, വൈസ് പ്രസിഡണ്ടുമാര്‍: സോണറ്റ് കൊടകര, ബാബു നിസാര്‍, സെക്രട്ടറിമാര്‍: ജിജു വേലായുധന്‍, ബാബു രാമചന്ദ്രന്‍ എന്നിവരാണ് ഭാരവാഹികള്‍. നാട്ടില്‍ തിരിച്ചുപോയ 143 അംഗങ്ങള്‍ക്ക് കൂട്ടായ്മ ഇപ്പോള്‍ പെന്‍ഷന്‍ നല്‍കിവരുന്നു.