റിയാദ്– ഒഐസിസി,കെഎംസിസി പൊന്നാനി, തവനൂര്‍ മണ്ഡലം കമ്മിറ്റികള്‍ സംയുക്തമായി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. റിയാദിലെ ഒഐസിസി സബര്‍മതി ഓഫീസില്‍ നടന്ന പരിപാടി ഒഐസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് സിദ്ദീഖ് കല്ലുപറമ്പന്റെ അധ്യക്ഷതയില്‍ കെഎംസിസി പ്രസിഡന്റ് സി.പി. മുസ്തഫ ഉദ്ഘാടനം നിര്‍വഹിച്ചു. ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര മുഖ്യ പ്രഭാഷണം നടത്തി.
പൊന്നാനി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കെ.പി. നൗഷാദ് അലി ഓണ്‍ലൈനിലൂടെ പങ്കെടുത്ത് സംസാരിച്ചു. മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് അടിസ്ഥാന സൗകര്യങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യരംഗം, തൊഴില്‍ അവസരങ്ങള്‍ എന്നിവയില്‍ ഗണ്യമായ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് തന്റെ പ്രതിജ്ഞയെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രവാസി സമൂഹത്തിന്റെ പിന്തുണ യുഡിഎഫ് വിജയത്തില്‍ നിര്‍ണായക ശക്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷംസു പൊന്നാനി സ്വാഗതം ആശംസിച്ച ചടങ്ങില്‍ അന്‍സാര്‍ നൈതല്ലൂര്‍ നന്ദി രേഖപ്പെടുത്തി.
ഒഐസിസി, കെഎംസിസി നേതാക്കളായ അമീര്‍ പട്ടണത്ത്, അബ്ദുല്‍ അസീസ്, വഹീദ് വാഴേക്കാട്, സഫീര്‍, ബഷീര്‍ കോട്ടക്കല്‍, അസ്ലം കളക്കര, റസാഖ് പൊന്നാനി, ബിലാല്‍, ജാഫര്‍ പുറങ്ങ്, ബക്കര്‍ കിളിയില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. നിസാര്‍, അലി, ഷഫീക്, നൗഷാദ്, അല്‍ത്താഫ്, അബ്ദു, ഫാറൂഖ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും പ്രവാസി സമൂഹത്തിന്റെ ഏകോപിത ഇടപെടല്‍ ഉറപ്പാക്കാനും ഓരോ മണ്ഡലത്തിലും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി സജീവമായി പ്രവര്‍ത്തിക്കണമെന്ന ആഹ്വാനത്തോടെ കണ്‍വെന്‍ഷന്‍ സമാപിച്ചു.



