Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, February 20
    Breaking:
    • മക്ക ഫോര്‍ത്ത് റിംഗ് റോഡ് ഇന്റര്‍സെക്ഷന്‍ പൂര്‍ണ തോതില്‍ തുറന്നു
    • ഗാസയില്‍ മരണസംഖ്യ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ വളരെ കൂടുതലാണെന്ന് പഠനം
    • മിഡില്‍ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരുടെ പട്ടിക പുറത്തിറക്കി; ഒന്നാമത് ലുലു ഗ്രൂപ്പ് ചെയർമാൻഎം.എ യൂസഫലി
    • ഉംറ തീര്‍ഥാടകര്‍ മെനിഞ്ചൈറ്റിസ് വാക്‌സിന്‍ എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം
    • ​സമുദ്രസുരക്ഷ ശക്തമാക്കാൻ ഇന്ത്യൻ നാവികസേന; ഐഎൻഎസ് സൂറത്ത് ബഹ്‌റൈനിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    21 വര്‍ഷം മുമ്പ് തങ്ങളെ വേര്‍പ്പെടുത്തിയ അല്‍റബീഅയെ സന്ദര്‍ശിച്ച് പോളിഷ് സയാമിസ് ഇരട്ടകളായ ഓള്‍ഗയും ഡാരിയയും

    2005 ജനുവരിയിൽ റിയാദിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ വെച്ച് ഡോ. അൽറബീഅയുടെ നേതൃത്വത്തിലുള്ള 50 വിദഗ്ധരുടെ സംഘമാണ് 15 മണിക്കൂർ നീണ്ട സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ ഇവരെ വേർപ്പെടുത്തിയത്.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/02/2026 Saudi Arabia Gulf Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    പോളിഷ് സയാമിസ് ഇരട്ടകളായ ഓള്‍ഗയും ഡാരിയയും ഡോ. അബ്ദുല്ല അല്‍റബീഅയെ സന്ദര്‍ശിക്കുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – ഇരുപത്തിയൊന്നു വർഷം മുമ്പ് തങ്ങളെ വേർപ്പെടുത്തിയ ഡോ. അബ്ദുല്ല അൽറബീഅയെ സന്ദർശിച്ച് പോളിഷ് സയാമിസ് ഇരട്ടകളായ ഓൾഗയും ഡാരിയയും നന്ദി അറിയിച്ചു. റിയാദിലെ കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ ആസ്ഥാനത്തെത്തിയാണ് ഇരുവരും റോയൽ കോർട്ട് ഉപദേഷ്ടാവായ ഡോ. അൽറബീഅയുമായി കൂടിക്കാഴ്ച നടത്തിയത്. 2005 ജനുവരിയിൽ റിയാദിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ വെച്ച് ഡോ. അൽറബീഅയുടെ നേതൃത്വത്തിലുള്ള 50 വിദഗ്ധരുടെ സംഘമാണ് 15 മണിക്കൂർ നീണ്ട സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ ഇവരെ വേർപ്പെടുത്തിയത്. നട്ടെല്ല്, പെൽവിസ്, ദഹന-മൂത്ര-പ്രത്യുൽപാദന വ്യവസ്ഥകൾ എന്നിവ ഒട്ടിപ്പിടിച്ച നിലയിലായിരുന്നതിനാൽ പോളണ്ടിലെ ഡോക്ടർമാർ ഈ ശസ്ത്രക്രിയയ്ക്ക് വിസമ്മതിച്ചിരുന്നു. എന്നാൽ സൗദി ഭരണകൂടത്തിന്റെ പൂർണ്ണ പിന്തുണയോടെയും ചെലവിലും നടത്തിയ ഈ ഓപ്പറേഷൻ ഒരു അത്ഭുതമായി മാറി.

    20 ദിവസത്തോളം നീണ്ട സൂക്ഷ്മമായ പരിശോധനകൾക്കും 3-ഡി മാപ്പിംഗിനും ശേഷമാണ് ശസ്ത്രക്രിയ നടന്നത്. നാഡീവ്യൂഹങ്ങളെ കേടുപാടുകൾ കൂടാതെ വേർപെടുത്തുക എന്ന വെല്ലുവിളി നിറഞ്ഞ ഘട്ടം വിജയകരമായി മറികടന്നതോടെ ഇരുവരും പക്ഷാഘാതം പോലുള്ള അപകടങ്ങളിൽ നിന്ന് രക്ഷപ്പെട്ടു. ഈ ശസ്ത്രക്രിയ തങ്ങളുടെ ജീവിതത്തിലെ വലിയ വഴിത്തിരിവായെന്നും സ്വതന്ത്രമായി ജീവിക്കാൻ പ്രാപ്തരാക്കിയെന്നും ഇരട്ടകൾ പറഞ്ഞു. കഴിഞ്ഞ 35 വർഷത്തിനിടെ 28 രാജ്യങ്ങളിൽ നിന്നുള്ള 155 സയാമിസ് കുട്ടികളെ സൗദി പ്രോഗ്രാം പരിചരിക്കുകയും 67 വേർപ്പെടുത്തൽ ശസ്ത്രക്രിയകൾ നടത്തുകയും ചെയ്തിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഓള്‍ഗയും ഡാരിയയും ഡോ. അബ്ദുല്ല അല്‍റബീഅയും അബ്ദുല്ല രാജാവിനൊപ്പം (ഫയല്‍)

    മാനുഷിക പ്രവർത്തനങ്ങളിൽ സൗദി അറേബ്യ കൈവരിച്ച ആഗോള നേട്ടത്തിന്റെ പ്രതിഫലനമാണ് ഈ വിജയമെന്ന് ഡോ. അൽറബീഅ ഈ കൂടിക്കാഴ്ചയിൽ വ്യക്തമാക്കി.തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും അചഞ്ചലമായ പിന്തുണയും ശ്രദ്ധയും ഇല്ലായിരുന്നെങ്കില്‍, ആഗോള തലത്തില്‍ സൗദി സയാമിസ് പ്രോഗ്രാം നേടിയെടുത്ത അഭിമാനകരമായ നേട്ടം സാധ്യമാകുമായിരുന്നില്ലെന്നും ഡോ. അബ്ദുല്ല അല്‍റബീഅ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    conjoined twins Olga and Daria Riyadh
    Latest News
    മക്ക ഫോര്‍ത്ത് റിംഗ് റോഡ് ഇന്റര്‍സെക്ഷന്‍ പൂര്‍ണ തോതില്‍ തുറന്നു
    19/02/2026
    ഗാസയില്‍ മരണസംഖ്യ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ വളരെ കൂടുതലാണെന്ന് പഠനം
    19/02/2026
    മിഡില്‍ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരുടെ പട്ടിക പുറത്തിറക്കി; ഒന്നാമത് ലുലു ഗ്രൂപ്പ് ചെയർമാൻഎം.എ യൂസഫലി
    19/02/2026
    ഉംറ തീര്‍ഥാടകര്‍ മെനിഞ്ചൈറ്റിസ് വാക്‌സിന്‍ എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം
    19/02/2026
    ​സമുദ്രസുരക്ഷ ശക്തമാക്കാൻ ഇന്ത്യൻ നാവികസേന; ഐഎൻഎസ് സൂറത്ത് ബഹ്‌റൈനിൽ
    19/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.