റിയാദ് – റിയാദ് പ്രവിശ്യയില്‍ പെട്ട ദവാദ്മിക്കു സമീപം വാദി ജഹാമില് ഒഴുക്കില്‍ പെട്ട് സൗദി കവി മുഹമ്മദ് ബിന്‍ മന്‍സൂര്‍ ബരൈക് നിര്യാതനായി. ഒഴുക്കില്‍പെട്ട് കാണാതായ മുഹമ്മദ് അല്ബരൈകിനു വേണ്ടി സിവില്‍ ഡിഫന്‍സ് അധികൃതരും നാട്ടുകാരും നടത്തിയ ശക്തമായ തിരച്ചിലില്‍ മണിക്കൂറുകള്‍ക്കു ശേഷമാണ് മയ്യിത്ത് കണ്ടെത്തിയത്. പ്രദേശത്ത് കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വാദി ജഹാമില് ശക്തമായ ഒഴുക്കാണുണ്ടായിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group