ജിദ്ദ: ഹാജിമാർക്ക് യാത്രയിലെ മരുന്നുപയോഗ സംബന്ധമായ സംശയ ദൂരീകരണത്തിന് ഫാർമസിസ്റ്റ് ഫോറം വഴിയൊരുക്കുന്നു. സംശയദുരീകരണത്തിനുള്ള സൗദി കേരള ഫാർമസിസ്റ്റ് ഫോറത്തിന്റെ ഹജ്ജ് -24 മെഡിസിനൽ ഇൻഫർമേഷൻ ഡെസ്ക് ഇ ടി മുഹമ്മദ് ബഷീർ എം പി ഉദ്ഘാടനം ചെയ്തു. നിത്യവും മരുന്നുപയോഗിക്കുന്നവർക്കും യാത്രയിൽ മരുന്ന് ഉപയോഗിക്കുന്നവർക്കും പദ്ധതി ഏറെ സഹായകമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹജ്ജ് തീർഥാടനത്തിനായി സൗദിയിൽ വരുന്ന ഹാജിമാർക്ക് അവരുപയോഗിക്കുന്ന മരുന്നുകളുടെ സൗദിയിലെ ലഭ്യത, മരുന്ന് കൊണ്ടുവരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, അളവ് തുടങ്ങി എല്ലാ സംശയ നിവാരണത്തിനും ഹെൽപ് ഡെസ്കുമായി ബന്ധപ്പെടാം. ബന്ധപ്പെടേണ്ട നമ്പർ 0559543758 (തൻവീർ) 0532647248 (സനൂഫലി) 0503503062 (യൂനുസ്) 0568295515 (റിഫാദ്)
പോയ വർഷങ്ങളിലും നൂറുക്കണക്കിന് ഹാജിമാർക്ക് സൗദി കേരള ഫാർമസിസ്റ്റ് ഫോറത്തിന്റെ ഹെൽപ് ഡെസ്ക് സഹായിച്ചിരുന്നു.ഫോറം ജനറൽ സെക്രട്ടറി ഷിഹാബുദീൻ, സൗദി കെഎംസിസി ഹജ് സെൽ നാഷണൽ കൺവീനർ മുജീബ് പൂക്കോട്ടൂർ, എസ് കെ പി എഫ് മക്ക കോഡിനേറ്റർ അൻവർ, മക്ക കെഎംസിസി ഭാരവാഹികളായ മുസ്തഫ മലയിൽ, ഇസുദീൻ ആലുങ്കൽ, എം സി നാസർ എന്നിവരും സംബന്ധിച്ചു.