Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, May 5
    Breaking:
    • യുഡിഎഫ് വിജയം ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനം: ഒ.ഐ.സി.സി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി
    • ഇന്ത്യയിലേക്കുള്ള സൗദി ഈത്തപ്പഴ കയറ്റുമതിയിൽ വൻ വർധന; വിപണിയിൽ 25 ശതമാനം വളർച്ച
    • ഏകാധിപത്യത്തിനും ദുർഭരണത്തിനും എതിരെ ജനവിധി; കേരളത്തിൽ യുഡിഎഫിന്റെ മിന്നും വിജയം ജനാധിപത്യത്തിന്റെ വീണ്ടെടുപ്പെന്ന് റിയാദ് ഒഐസിസി
    • ഹോർമുസ് കടലിടുക്കിന് മുകളിൽ യുഎസ് വിമാനം കാണാതായി; ജിപിഎസ് തകരാറിലായെന്ന് സൂചന
    • വോട്ടർമാർക്കും പ്രവാസികൾക്കും നന്ദി; മതേതര കേരളത്തിന്റെ കരുത്ത് തെളിയിച്ച ചരിത്ര വിജയം: സൗദി കെഎംസിസി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ഏകാധിപത്യത്തിനും ദുർഭരണത്തിനും എതിരെ ജനവിധി; കേരളത്തിൽ യുഡിഎഫിന്റെ മിന്നും വിജയം ജനാധിപത്യത്തിന്റെ വീണ്ടെടുപ്പെന്ന് റിയാദ് ഒഐസിസി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/05/2026 Saudi Arabia Gulf Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്– കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ മിന്നുന്ന വിജയം ജനാധിപത്യത്തിന്റെ ശക്തമായ പുനഃസ്ഥാപനവും വീണ്ടെടുപ്പുമാണെന്ന് റിയാദ് ഒഐസിസി പ്രസ്താവിച്ചു. ഏകാധിപത്യ പ്രവണതകൾക്കും ധാർഷ്ട്യത്തിനും ദുർഭരണത്തിനുമെതിരെ ജനങ്ങൾ നൽകിയ വ്യക്തമായ വിധിയാണ് ഈ വിജയമെന്നും സംഘടന വിലയിരുത്തി.

    ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളെ അവഗണിച്ച ഭരണകൂടത്തിനെതിരായ ശക്തമായ പ്രതിഷേധമാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്ന് ഒഐസിസി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഭരണകാലഘട്ടത്തിൽ ഉയർന്ന വിലക്കയറ്റം, തൊഴിലില്ലായ്മ, ക്ഷേമപദ്ധതികളുടെ തടസം, പൊതുസേവനങ്ങളിലെ വീഴ്ചകൾ എന്നിവ സാധാരണ ജനങ്ങളെ ഗുരുതരമായി ബാധിച്ചുവെന്നും പ്രസ്താവനയിൽ പറയുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ജനങ്ങളുമായി ബന്ധം നഷ്ടപ്പെട്ട ഭരണകൂടത്തിന്റെ അഹങ്കാരപരമായ സമീപനവും ഏകപക്ഷീയമായ തീരുമാനങ്ങളുമാണ് ഭരണത്തോടുള്ള വിശ്വാസം നഷ്ടപ്പെടാൻ കാരണമായതെന്ന് ഒഐസിസി വിമർശിച്ചു. ജനങ്ങളുടെ ശബ്ദത്തെ അവഗണിക്കുന്ന ഭരണരീതികൾക്ക് കേരളത്തിൽ ഇടമില്ലെന്ന സന്ദേശമാണ് ഈ തിരഞ്ഞെടുപ്പ് ഫലം നൽകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

    യുഡിഎഫ് മുന്നോട്ടുവച്ച ജനക്ഷേമ കേന്ദ്രീകൃത വികസന ദർശനവും ഉത്തരവാദിത്വമുള്ള ഭരണവാഗ്ദാനങ്ങളും ജനങ്ങൾ ഏറ്റെടുത്തതാണ് ഈ ചരിത്രവിജയത്തിലേക്ക് നയിച്ചതെന്ന് നേതാക്കൾ വ്യക്തമാക്കി. അതുകൊണ്ടുതന്നെ സംസ്ഥാനത്തിന്റെ സമഗ്ര പുരോഗതിക്കും സാമൂഹിക നീതിക്കും മുൻഗണന നൽകുന്ന ഭരണമാണ് ഇനി പ്രതീക്ഷിക്കുന്നതെന്നും ഒഐസിസി അറിയിച്ചു.

    കേരളത്തിൽ ഇത്തരത്തിൽ മിന്നുന്ന വിജയം നൽകിയ ടീം യുഡിഎഫിനും നല്ലവരായ ജനാധിപത്യ വിശ്വാസികൾക്കും ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കരയും നേതാക്കളും നന്ദി രേഖപ്പെടുത്തി.
    ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ട ഈ ഘട്ടത്തിൽ ജനങ്ങളുടെ പ്രതീക്ഷകൾക്ക് അനുസൃതമായി പുതിയ സർക്കാർ പ്രവർത്തിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Election Riyadh OICC
    Latest News
    യുഡിഎഫ് വിജയം ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനം: ഒ.ഐ.സി.സി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി
    05/05/2026
    ഇന്ത്യയിലേക്കുള്ള സൗദി ഈത്തപ്പഴ കയറ്റുമതിയിൽ വൻ വർധന; വിപണിയിൽ 25 ശതമാനം വളർച്ച
    05/05/2026
    ഏകാധിപത്യത്തിനും ദുർഭരണത്തിനും എതിരെ ജനവിധി; കേരളത്തിൽ യുഡിഎഫിന്റെ മിന്നും വിജയം ജനാധിപത്യത്തിന്റെ വീണ്ടെടുപ്പെന്ന് റിയാദ് ഒഐസിസി
    05/05/2026
    ഹോർമുസ് കടലിടുക്കിന് മുകളിൽ യുഎസ് വിമാനം കാണാതായി; ജിപിഎസ് തകരാറിലായെന്ന് സൂചന
    05/05/2026
    വോട്ടർമാർക്കും പ്രവാസികൾക്കും നന്ദി; മതേതര കേരളത്തിന്റെ കരുത്ത് തെളിയിച്ച ചരിത്ര വിജയം: സൗദി കെഎംസിസി
    05/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.