ബുറൈദ – അല്‍ഖസീം പ്രവിശ്യയിലെ താഴ്‌വരയില്‍ ശക്തമായ മലവെള്ളപ്പാച്ചിലില്‍ പെട്ട കാറിലെ രണ്ടു യാത്രക്കാരെ സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷപ്പെടുത്തി. മലവെള്ളപ്പാച്ചില്‍ വകവെക്കാതെ താഴ്‌വര മുറിച്ചുകടക്കുന്നതിനിടെയാണ് കാര്‍ ഒഴുക്കില്‍പ്പെട്ടത്. ട്രാഫിക് പോലീസുമായി ഏകോപനം നടത്തി കാര്‍ ഡ്രൈവര്‍ക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. സൗദിയില്‍ മലവെള്ളപ്പാച്ചിലിനിടെ താഴ്‌വരകള്‍ മുറിച്ചുകടക്കുന്നത് ഗതാഗത നിയമ ലംഘനമാണ്. ഇതിന് പതിനായിരം റിയാല്‍ പിഴ ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



