ജിദ്ദ : പാണ്ടിക്കാട് പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍റെ പതിമൂന്നാം വാർഷികവും വാർഷിക ജനറൽ ബോഡിയും സംഘടിപ്പിച്ചു. ജിദ്ദ ഷറഫിയ അബീർ മെഡിക്കൽ സെന്റർ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജിദ്ദയിലെ നൂറ് കണക്കിന് പാണ്ടിക്കാട് നിവാസികൾ പങ്കെടുത്തു. നാട്ടിലും മറുനാട്ടിലും വർഷാവർഷം ലക്ഷക്കണക്കിന് രൂപയുടെ സേവന പ്രവർത്തനങ്ങൾ നടത്തുന്ന പപ്പ ജിദ്ദയിലെ മറ്റ് പ്രവാസികൾക്ക് മാതൃകയാണെന്ന് യോഗം ഉൽഘാടനം ചെയ്ത് കൊണ്ട് അബീർ മെഡിക്കൽ ഗ്രൂപ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അഹ്മദ് ആലുങ്ങൽ പറഞ്ഞു. പ്രസിഡന്റ് അൻവർ വി പി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുസാഫിർ (മലയാളം ന്യൂസ്) മുഖ്യ പ്രഭാഷണം നടത്തി.
2023 വർഷത്തെ സാമ്പത്തിക റിപ്പോർട്ട് ട്രഷറർ റഷീദ് പയ്യപ്പറമ്പും പ്രവർത്തന റിപ്പോർട്ടും വെൽഫെയർ റിപ്പോർട്ടും മൂസ വെട്ടിക്കാട്ടിരിയും അവതരിപ്പിച്ചു. കുഞ്ഞിമുഹമ്മദ് കോടശ്ശേരി, മുഹമ്മദ് കുട്ടി വള്ളുവങ്ങാട്, ബാവ ചെമ്പ്രശ്ശേരി, സക്കറിയ പയ്യപ്പറമ്പ്, അൻവർഷ എ ടി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. യോഗത്തിൽ ഫൈസൽ എം കെ സ്വാഗതവും എ ടി ഇസഹാക്ക് നന്ദിയും പറഞ്ഞു.
ഇതിനോടനുബന്ധിച്ച് നടന്ന ജനറൽ ബോഡി യോഗത്തിൽ 2024 വർഷത്തേക്ക് പപ്പയെ നയിക്കാൻ പുതിയ ഒരു കമ്മറ്റിയെ തീരുമാനിച്ചു.
പ്രസിഡന്റ് : ഇസ്ഹാഖ് എ ടി ജനറൽ സെക്രട്ടറി : അഞ്ചില്ലൻ ഉമർ
ട്രഷറർ : മുസ്തഫ തറിപ്പടി വൈസ് പ്രസിഡന്റ് : മുനീർ വള്ളുവങ്ങാട്, അബു എം.പി പാണ്ടിക്കാട് ജോയന്റ് സെക്രട്ടറിമാർ: സമീർ തറിപ്പടി, ഫാറൂഖ് കിഴക്കേ പാണ്ടിക്കാട് കൂടാതെ പപ്പയുടെ അഡ്വൈസറി ബോർഡ് സ്ഥിരം മെമ്പർമാരായി അഞ്ചില്ലൻ അബൂബക്കർ, മുഹമ്മദ് കുട്ടി പാണ്ടിക്കാട്, കെ എം കോടശ്ശേരി, മൂസ വെട്ടിക്കാട്ടിരി, അൻവർഷ എ ടി, അഞ്ചില്ലൻ ഉമർ, എ ടി ഇസ്ഹാഖ്, ബാവ ചെമ്പ്രശ്ശേരി, നൗഷാദ് പയ്യപ്പറമ്പ്, റസാഖ് റീഗൽ, ഖാലിദ് പയ്യപ്പറമ്പ്, മുസ്തഫ തറിപ്പടി, ഫിറോസ് പി ടി കക്കുളം തുടങ്ങിയവരെയും തിരഞ്ഞെടുത്തു.
തുടർന്ന് പാണ്ടിക്കാട് പഞ്ചായത്തിലെ കലാകാരന്മാരുടെ വിവിധ കല പ്രകടനങ്ങൾ അരങ്ങേറി. ജിദ്ദയിലെ കലാകാരന്മാരുടെ വൈവിധ്യമാർന്ന ഗാനമേള പ്രായ ഭേദമന്യേ ആസ്വദിച്ചാണ് എല്ലാവരും പിരിഞ്ഞത്.